കോട്ടയം∙ മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനം യശശരീരനായ വന്ദ്യ പാറക്കൽ കുര്യാക്കോസ് കോറെപ്പിസ്കോപ്പായുടെ 37ാം ചരമദിനം ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന അച്ചൻ കബറടങ്ങിയിരിക്കുന്ന മീനടം സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന വിശുദ്ധ കുർബാനക്ക് അഭി.
ഡോ. യുഹാനോൻ മാർ ദിയസ്കോറസ് മെത്രാപോലീത്തോ മുഖ്യകാർമികത്വം വഹിച്ചു.
കുർബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി റവ.
ഫാ. കെ.
എം. സക്കറിയ കൂടത്തിങ്കൽ അധ്യക്ഷത വഹിച്ചു.
ഭദ്രാസന തലത്തിലുള്ള ലഹരി വിരുദ്ധ സമ്മേളനം തിരുമേനി ഉദ്ഘാടനം ചെയ്തു. പാറക്കൽ അച്ചന്റെ ചരമദിനം എല്ലാ വർഷവും ഭദ്രാസനം ലഹരി വിരുദ്ധ ദിനമായി ആചരിക്കുമെന്നും ഇടവകകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി കൂടുതൽ ശക്തിപ്പെടുത്തുമെന്നും തിരുമേനി അറിയിച്ചു.
യുവജനങ്ങൾക്ക് ലഹരിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള ആത്മീയ, സാമൂഹിക പിന്തുണ നൽകണമെന്നും ഇടവകകൾ സമയബന്ധിതമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് തിരുമേനി നിർദേശിച്ചു.
പള്ളികളെ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സമിതികള് ആരംഭിച്ച് കുടുംബങ്ങൾക്കും യുവാക്കൾക്കും ബോധവത്കരണ പരിപാടികൾ വ്യാപിപ്പിക്കണമെന്നും തിരുമേനി കൂട്ടിച്ചേർത്തു.
പാറക്കൽ കോർ-എപ്പിസ്കോപ്പാ ആചാര്യൻ ജീവിതം മുഴുവൻ പ്രായോഗിക ക്രൈസ്തവ മൂല്യങ്ങൾ നടപ്പാക്കിയ മാതൃകയാണെന്നും, അദ്ദേഹത്തിന്റെ സ്മരണയെ ലഹരി വിമുക്ത സമൂഹനിർമാണത്തി ലൂടെ സാക്ഷാത്കരിക്കേണ്ടത് ഭദ്രാസനത്തിന്റെ കടമയാണെന്നും തിരുമേനി പറഞ്ഞു.പാറക്കൽ അച്ചൻ അനുസ്മരണം പ്രൊഫ. സി.
മാമച്ചൻ നിർവഹിച്ചു. വേരി.
റവ. കുര്യൻ തോമസ് കോർ കോറെപ്പിസ്കോപ്പ കരിപ്പാൽ, റവ.
ഫാ. വി.
എം. എബ്രഹാം വാഴയ്ക്കൽ (വൈസ് പ്രസിഡന്റ്, മദ്യവർജ്ജനപ്രസ്ഥാനം), റവ.
ഫാ. ഡോ.
ബിജേഷ് ഫിലിപ്പ് പുത്തൻപുരയ്ക്കൽ, ഭദ്രാസന കൗൺസിൽ അംഗം സാം വർഗീസ് നെടുംപൊയ്കയിൽ, വൈദിക സെമിനാരി വിദ്യാർത്ഥി ഗ്രിഗറി ജോൺസ്,കുമാരി നേഹ മറിയം റോയ് എന്നിവർ പ്രസംഗിച്ചു. റോയ് എം.
സ്കറിയ മല്ലകാട്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമാരി ഓഫിർ അന്ന ഡെന്നി ഗാനം ആലപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

