കോഴിക്കോട്∙ ചൂടേറിയ തിരഞ്ഞെടുപ്പു ചർച്ചയിലാണ് നടുവണ്ണൂർ ജവാൻ സ്റ്റോപ്പിനു സമീപം അമ്പാടി വീട്ടുമുറ്റത്ത്. മലയാള മനോരമയുടെ കുടുംബത്തിലോട്ട് സംവാദത്തിനായി ഒത്തുകൂടിയതാണ് ആറു കുടുംബങ്ങൾ. നടുവണ്ണൂർ പഞ്ചായത്തിന്റെയും അയൽ പഞ്ചായത്തുകളുടെയും പ്രതീക്ഷകളാണ് തിരഞ്ഞെടുപ്പു കാലത്ത് ഈ കുടുംബാംഗങ്ങൾ ചർച്ച ചെയ്യുന്നത്. മക്കാട്ട് സജീവൻ, എടയാടി ബാലകൃഷ്ണൻ, സൂര്യ ശ്രീജിത്ത്, ശ്യാംലി രംജിത്ത്, ഷീജ സേതുമാധവൻ, സുമയ്യ അമ്മദ്കുട്ടി, അമ്മദ്കുട്ടി മേക്കേടത്, കെ.സി.കോയ, കാഞ്ഞിക്കാവ് ഭാസ്കരൻ, ഒ.എം.കൃഷ്ണകുമാർ, റിട്ട.
മേജർ സേതുമാധവൻ അമ്പാടി, ഷൈജ മുരളി, അഫലഹ് സമാൻ, റിഷാന വെങ്ങപ്പറ്റ, ചന്ദ്രമതി അമ്മ കരുണാലയം, കരുണാകരൻ കരുണാലയം, രാമചന്ദ്രൻ തിരുവോണം, ലളിത രാമചന്ദ്രൻ, വിഷ്ണുമായ, ഹരികൃഷ്ണൻ എന്നിവരാണ് സംവാദത്തിൽ പങ്കെടുത്തത്. അവർ പങ്കുവച്ച പ്രധാന പ്രതീക്ഷകളും നിർദേശങ്ങളും:
കാഞ്ഞിക്കാവ് ഭാസ്കരൻ (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്റെ സഹോദരൻ)
കരിമ്പാപ്പൊയിൽ, കീരിക്കുഴി മേഖലയിലെ മത്സ്യക്കൃഷി സാധ്യതയും തെരുവത്തുകടവിലെ ടൂറിസം വികസന സാധ്യതയും പ്രയോജനപ്പെടുത്തണം. നടുവണ്ണൂരിൽ കമുകിൻപാള കൊണ്ട് പാത്രമുണ്ടാക്കുന്ന സംരംഭങ്ങൾക്കും സാധ്യതയുണ്ട്.
അമ്മദ്കുട്ടി മേക്കേടത്ത്
നാട്ടിൽ തിരിച്ചെത്തി എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന പ്ലാൻ ഉള്ളവരാണ് ഞാൻ ഉൾപ്പെടെ എല്ലാ പ്രവാസികളും.
പക്ഷേ ഇവിടെ ഒരു സംരംഭം തുടങ്ങാൻ എത്ര അനുമതി വേണം ?
ബാലകൃഷ്ണൻ എടയാടി
ഭരിക്കുന്ന മുന്നണി ചെയ്തതിനേക്കാൾ നല്ല മാറ്റം കൊണ്ടുവരാൻ അടുത്ത ഭരണസമിതിക്ക് വാശിയുണ്ടാകണം. ഇതിന് ഭരണമാറ്റം അത്യാവശ്യമാണ്.
നാട്ടിലൊരു അങ്കണവാടിക്ക് സ്ഥലം വിട്ടുകൊടുക്കാമെന്ന് ഞാൻ പറഞ്ഞതാണ്. ഇത്ര വർഷമായിട്ടും നടപ്പാക്കിയില്ല.
രാമചന്ദ്രൻ തിരുവോണം, (വിമുക്തഭടൻ)
ബാലുശ്ശേരി കോട്ട, അയനിക്കാട് തുരുത്ത്, രാമൻപുഴ തുടങ്ങിയ സ്ഥലങ്ങളെ കൂട്ടിയോജിപ്പിച്ച് ഒരു ടൂറിസം പദ്ധതി ആലോചിക്കണം. ഹൗസ് ബോട്ടുകൾക്ക് സാധ്യതയുള്ള മേഖലയാണ്.
കെ.സി.കോയ
പുഴകളിൽ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കി പുഴകളുടെ വശങ്ങൾ കെട്ടി സംരക്ഷിക്കണം.
വയലുകൾ നികത്തുന്നതിനു മാറ്റം വരണം.
സേതുമാധവൻ അമ്പാടി (റിട്ട. മേജർ)
കുട്ടികളെ ഇവിടെ പഠിപ്പിക്കാൻ പേടിയാണ്.
സമയത്തു പരീക്ഷാഫലം വരില്ല. ഫലം വരുമ്പോഴേക്ക് രാജ്യത്തെ മറ്റിടങ്ങളിലെ പ്രവേശനസമയം തീരും.
സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ വ്യാപകം. ഹരികൃഷ്ണൻ പൊതുകളിസ്ഥലം ഇവിടെയില്ല. നടുവണ്ണൂരിലും വാകയാടും രണ്ടു സ്കൂളുകളിൽ മൈതാനമുണ്ട്.
പക്ഷേ, യുവാക്കൾക്ക് അവിടെ കളിക്കാനോ പരിശീലിക്കാനോ പ്രത്യേക അനുമതി വേണം.
ഒ.എം.കൃഷ്ണകുമാർ, (പൊതുപ്രവർത്തകൻ)
പഞ്ചായത്തിലോ നഗരസഭയിലോ ഒരു അപേക്ഷ കൊടുക്കാൻ ജനസേവന കേന്ദ്രത്തിൽപോയി അപേക്ഷിക്കുന്നതിനു കുറഞ്ഞത് നൂറു രൂപയെങ്കിലും ചെലവു വരും. ബിപിഎൽ കുടുംബങ്ങളിലുള്ളവർ എങ്ങനെയാണ് അപേക്ഷ നൽകുക ?
മക്കാട്ട് സജീവൻ, (മെംബർ)
പ്ലാസ്റ്റിക് മാലിന്യം കുറച്ചാൽ നിരക്കിൽ ഇളവു കൊടുക്കുന്നതുപോലെ പദ്ധതിവന്നാൽ മാലിന്യത്തോത് കുറയും. പഞ്ചായത്ത് ലൈബ്രറിയുടെ അഫിലിയേഷൻ നഷ്ടമായിട്ട് എത്രയോ കാലമായി. റോഡുകളിൽ ഓവുചാൽ ഇപ്പോഴും പ്രശ്നമാണ്.
ബസ് സ്റ്റാൻഡിലെ ശുചിമുറിയും പ്രതിസന്ധിയിലാണ്.
കരുണാകരൻ കരുണാലയം, (റിട്ട. എസ്ഐ)
നടുവണ്ണൂരിൽ പൊലീസ് സ്റ്റേഷൻ പ്രഖ്യാപിക്കപ്പെട്ടെങ്കിലും നടപ്പാക്കിയിട്ടില്ല.
നടുവണ്ണൂരിൽ ലഹരി വ്യാപകമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

