സാദിഖലി ശിഹാബ് തങ്ങൾ നാളെ ജില്ലയിൽ
കണ്ണൂർ ∙ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാളെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കും.
രാവിലെ 10 വളപട്ടണം കുടുംബസംഗമം, 10.30 പാപ്പിനിശ്ശേരി ഹാജി റോഡിൽ കുടുംബസംഗമം, 11ന് മാട്ടൂലിൽ കുടുംബസംഗമം, 11.30 പഴയങ്ങാടി മുട്ടം കുടുംബ സംഗമം, 12.30 തായിനേരി, 1ന് കവ്വായി, 3ന് ചപ്പാരപ്പടവ്, 3.30ന് തളിപ്പറമ്പ്,4.30 ന് കാട്ടാമ്പള്ളി, 5ന് നാറാത്ത്, 5.30ന് ചേലേരി മുക്ക്, 6ന് മുണ്ടേരി, 6.30ന് വാരം ബസാർ, 7.30ന് കണ്ണൂർ സിറ്റി.
കാടേങ്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രം ഉത്സവം 9 മുതൽ
ഇരിവേരി∙ കാടേങ്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രം ഉത്സവം 9 മുതൽ 11 വരെ നടക്കും. 9 ന് വൈകിട്ട് 6 ന് ശക്തി പൂജ, ഗുരുപൂജ എന്നിവ നടക്കും.
10 ന് രാവിലെ 9 ന് ഗണപതിഹോമം, 2 ന് ദൈവത്തെ മലയിറക്കൽ, വൈകിട്ട് 4 ന് ശാസ്തപ്പൻ വെള്ളാട്ടം, 5 ന് മുത്തപ്പൻ വെളളാട്ടം, 6 ന് ഗുളികൻ വെള്ളാട്ടം, 11 ന് കളിക്കപ്പാട്ട്. 11 ന് പുലർച്ചെ 12.30 ന് കലശം വരവ്, 4 ന് ഗുളികൻ തെയ്യം, 5 ന് ശാസ്തപ്പൻ തെയ്യം, രാവിലെ 6 ന് തിരുവപ്പന, 11 ന് എടലാപുരത്ത് ചാമുണ്ഡിയുടെ പുറപ്പാട്.
ഉത്സവ ദിവസങ്ങളിൽ പ്രസാദ സദ്യ ഉണ്ടാകും.
കവിണിശേരി
മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം ഇന്നുതുടങ്ങും
ചെറുകുന്ന്∙ കവിണിശേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം ഇന്നുമുതൽ 10 വരെ ആഘോഷിക്കും. ഇന്ന് രാവിലെ 6.45നും 7.30 നും ഇടയിൽ സോമേശ്വരീ ക്ഷേത്രത്തിൽ നിന്നു ദീപവും തിരിയും കൊണ്ടുവരുന്നതോടെ കളിയാട്ടത്തിനു തുടക്കമാകും.
വൈകിട്ട് 4ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, 6.30 ന് ഭഗവതിയുടെ തോറ്റവും തത്സ്വരൂപന്റേയും പുളിയൂർ കണ്ണന്റേയും വെള്ളാട്ടം. ദിവസേന പുലർച്ചെ നരമ്പിൽ ഭഗവതി, രാവിലെ കണ്ണങ്ങാട്ട് ഭഗവതി ,പുള്ളൂർ കാളി ഭഗവതിയും, 10ന് വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി തെയ്യങ്ങൾ, ഉച്ചയ്ക്ക് ഒന്നിന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും.
രാത്രി 10.30ന് ആറാടിക്കൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

