വിശാഖപട്ടണം: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കിന് സെഞ്ചുറി. 104 റണ്‍സുമായി ഡി കോക്ക് ഇപ്പോഴും ക്രീസിലുണ്ട്.
ഡി കോക്കിന്റെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 32 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തിട്ടുണ്ട്. ഡി കോക്കിനൊപ്പം ഡിവാള്‍ഡ് ബ്രേവിസാണ് ക്രീസില്‍.
ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ആദ്യ ഓവറില്‍ തന്നെ റ്യാന്‍ റിക്കിള്ട്ടിണിന്റെ (0) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി.
അര്‍ഷ്ദീപിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച്. തുടര്‍ന്ന് ഡി കോക്ക് – തെംബ ബാവൂമ (48) സഖ്യം 113 റണ്‍സ് കൂട്ടിചേര്‍ത്തു.
21-ാം ഓവറില്‍ ബാവൂമയെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. തുടര്‍ന്നെത്തിയ മാത്യൂ ബ്രീറ്റ്സ്കെയെ (24) പ്രസിദ്ധ് വിക്കറ്റിന് മുന്നില്‍ കുടുക്കി.
29-ാം ഓവറിലായിരുന്നു ഇത്. അതേ ഓവറില്‍ മാര്‍ക്രമിനേയും പ്രസിദ്ധ് മടക്കി.
ഇതിനിടെ ഹര്‍ഷിത് റാണയ്ക്കെതിരെ സിക്സടിച്ച് ഡി കോക്ക് സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ ആറ് സിക്സും എട്ട് ഫോറും ഡി കോക്ക് നേടിയിട്ടുണ്ട്.
ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദറിന് പകരം തിലക് വര്‍മ ടീമിലെത്തി.
ദക്ഷിണാഫ്രിക്ക രണ്ട് മാറ്റം വരുത്തി. റ്യാന്‍ റിക്കിള്ട്ടണ്, ഒട്നീല്‍ ബാര്ട്ട്മാന് എന്നിവര്‍ ടീമിലെത്തി.
ടോണി ഡി സോര്‍സി, നന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. പരിക്കിനെ തുടര്‍ന്ന് ഇരുവര്‍ക്കും ഒരാഴ്ച്ച വിശ്രം വേണ്ടിവരുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവൂമ ടോസിനിടെ വ്യക്തമാക്കി.
ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം. ദക്ഷിണാഫ്രിക്ക: റയാന് റിക്കല്ടണ്, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബാവുമ (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്സ്കെ, ഐഡന്‍ മാര്‍ക്രം, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ ജാന്സെന്, കോര്ബിന് ബോഷ്, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്ട്ട്മാന്.
ഇന്ത്യ: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രശസ്ത് കൃഷ്ണ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

