രാജാക്കാട് ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെമ്മണ്ണാർ–ഗ്യാപ് റോഡിലൂടെ കടന്നു പോകുന്ന സ്ഥാനാർഥികളോടും നേതാക്കളോടും രാജാക്കാടുകാരുടെ മുന്നറിയിപ്പ് ഇങ്ങനെ: ‘സൂക്ഷിച്ച് പോകണം’!. രാജാക്കാട് ടൗണിന് സമീപം കളീയ്ക്കൽ പടിയിൽ റോഡിന്റെ വശമിടിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷം കഴിഞ്ഞു. നേതാക്കളോ, ജനപ്രതിനിധികളോ, ഉദ്യോഗസ്ഥരോ ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
50 മീറ്ററോളം നീളത്തിലും 15 മീറ്ററോളം താഴ്ചയിലുമാണ് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായത്.
2020 സെപ്റ്റംബറിലാണ് റീബിൽഡ് കേരളയിലുൾപ്പെടുത്തി 29.9 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമാണം തുടങ്ങിയത്. രണ്ടര വർഷത്തോളമെടുത്ത് 146.67 കോടി രൂപ മുടക്കി ബിഎംബിസി നിലവാരത്തിൽ നിർമാണം പൂർത്തിയാക്കി.
സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് റോഡ് നിർമിച്ചതെന്നായിരുന്നു അന്ന് പാെതുമരാമത്ത് മന്ത്രിയുടെ അവകാശ വാദം. എന്നാൽ റോഡിന്റെ വശമിടിഞ്ഞ് അപകടാവസ്ഥയിലായ ഭാഗത്ത് അശാസ്ത്രീയമായാണ് റോഡ് നിർമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
100 മീറ്ററോളം ഭാഗത്ത് 40 അടിയിലേറെ താഴ്ചയുണ്ടെങ്കിലും സംരക്ഷണ ഭിത്തി നിർമിക്കാതെയാണ് റോഡ് നിർമിച്ചത്.
കോട്ടയം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചും ഒട്ടേറെ യാത്രാ ബസുകളും പ്രദേശത്തെ നിരവധി സ്കൂൾ ബസുകളും കടന്നു പോകുന്ന റോഡാണിത്.
മൂന്നാറിലേക്കും തേക്കടിയിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്. റോഡിന്റെ വശമിടിഞ്ഞതിനുശേഷം ഇതുവരെ സംരക്ഷണ ഭിത്തി നിർമിക്കുകയോ അറ്റകുറ്റ പണി പൂർത്തിയാക്കുകയോ ചെയ്യാത്തത് വൻ അപകട
ഭീഷണിയുയർത്തുന്നു. നാട്ടുകാർക്ക് ഇത് പരിചിതമാണെങ്കിലും സ്ഥാനാർഥികളും നേതാക്കളുമാെക്കെ വാഹനത്തിൽ ഇതു വഴി കടന്നു പോകുമ്പോൾ ഏറെ ജാഗ്രത വേണമെന്നാണ് പ്രദേശവാസികളുടെ സ്നേഹപൂർവമുള്ള മുന്നറിയിപ്പ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

