കന്യാകുമാരി ∙ വിനോദ സഞ്ചാരികൾക്കു തുണയാകാൻ പുതിയ പൊലീസ് ഔട്ട് പോസ്റ്റ് സജ്ജമായി. ആധുനിക സംവിധാനങ്ങളോടെ കന്യാകുമാരി കടപ്പുറത്ത് നിർമിച്ച പൊലീസ് ഔട്ട് പോസ്റ്റ് നാളെ വൈകിട്ട് ജില്ലാ പൊലീസ് മേധാവി ആർ.
സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. സ്പോൺസറുടെ സഹായത്തോടെ ഏകദേശം 10 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ ശീതീകരിച്ച ഒരെണ്ണം ഉൾപ്പെടെ മൂന്നു മുറികളുണ്ട്.
അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് വാട്ടർപ്രൂഫ് ആയാണ് ഔട്ട് പോസ്റ്റിന്റെ ഭിത്തികൾ നിർമിച്ചിട്ടുള്ളത്.
ചുറ്റും നിരീക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഭിത്തിയിൽ കണ്ണാടികൾ സ്ഥാപിച്ചിട്ടുണ്ട്. എഐ സാങ്കേതിക വിദ്യയിൽ നിർമിച്ച 20 സിസിടിവി ക്യാമറകൾ കെട്ടിടത്തിലും ചുറ്റുമായി സജ്ജീകരിച്ചിട്ടുണ്ട്.
ഇതുൾപ്പെടെ കടപ്പുറത്ത് ആകെയുള്ള 65 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ നിരീക്ഷിക്കാനുള്ള വലിയ സ്ക്രീനും ഏർപ്പെടുത്തും.
ഔട്ട് പോസ്റ്റിൽ സജ്ജമാക്കുന്ന നിർമിത ബുദ്ധി ഉപയോഗിച്ചുള്ള വെർച്വൽ പൊലീസ് സംവിധാനത്തിലൂടെ രാജ്യത്തെ ഏതു ഭാഷയിലും പരാതികൾ അറിയിക്കാം. പരാതികൾ ഇംഗ്ലിഷിലേക്കും തമിഴിലേക്കും പരിഭാഷ ചെയ്ത് ശബ്ദ സന്ദേശമായി ജില്ലാ പൊലീസ് ആസ്ഥാനത്തും കൺട്രോൾ റൂമിലും സമീപ പൊലീസ് സ്റ്റേഷനുകളിലും ലഭിക്കും.
തിരക്കിൽ കൂട്ടത്തിലുള്ളവരെ കാണാതാകുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ വേഗത്തിൽ ഇടപെടാൻ പൊലീസിന് ഇതു സഹായകരമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

