ശബരിമല ∙ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും സംസ്ഥാന കാർഷിക ഉൽപാദന കമ്മിഷണറുമായ ഡോ.ബി.അശോക് കോടതിയെ സമീപിച്ചതിന്റെ ആശങ്കയിൽ ബോർഡും അയ്യപ്പഭക്തരും. തീർഥാടന കാലത്തിനിടെ തലപ്പത്തു മാറ്റംവന്നാൽ അതു പ്രവർത്തനങ്ങളെ ബാധിക്കുമോയെന്നാണ് പ്രധാന ആശങ്ക. തീർഥാടന കാലത്തിന്റെ തുടക്കത്തിൽ തിരക്കു നിയന്ത്രണങ്ങൾ പാളിയപ്പോൾ വീഴ്ചകളുണ്ടായ കാര്യം ജയകുമാർ തുറന്നു സമ്മതിച്ചിരുന്നു.
സ്പോട്ട് ബുക്കിങ് തിരക്കനുസരിച്ച് നിയന്ത്രണം നൽകാമെന്നായപ്പോൾ അനിയന്ത്രിതമായ തിരക്കിനു പരിഹാരമായി. ഭക്തർക്കു മെച്ചപ്പെട്ട
സൗകര്യങ്ങളൊരുക്കാനും ജയകുമാർ ശ്രമിച്ചു.
സന്നിധാനത്ത് സദ്യ വിളമ്പുന്ന കാര്യത്തിലുൾപ്പെടെ തീരുമാനത്തിന് ജയകുമാർ മുൻകയ്യെടുത്തു. സർക്കാർ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന ഐഎംജിയുടെ ഡയറക്ടറാണ് ജയകുമാർ.
സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ ദേവസ്വം ബോർഡ് പ്രസിഡന്റോ അംഗമോ ആകാൻ പാടില്ലെന്ന വാദം ഉന്നയിച്ചാണ് ഹർജി നൽകിയിട്ടുള്ളത്. ഐഎംജി ഡയറക്ടർ പദവിയിൽ തുടരുന്നത് പകരക്കാരൻ വരുന്നതുവരെ മാത്രമാണെന്നും രണ്ട് പ്രതിഫലം പറ്റുന്നില്ലെന്നു കോടതിയെ ബോധിപ്പിക്കുമെന്നും ജയകുമാർ പറഞ്ഞു.
തന്നെ സർക്കാരാണു നിയമിച്ചതെന്നും അതിനു താനല്ല മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

