മണ്ണാർക്കാട് ∙ രാജ്യത്ത് ആദ്യമായി സ്ത്രീകൾക്ക് അംഗീകാരം നൽകിയ സർക്കാരാണ് ഇടതു സർക്കാരെന്നു മന്ത്രി എം.ബി.രാജേഷ്. വീട്ടമ്മമാരായ സ്ത്രീകൾക്ക് 1000 രൂപയാണു സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ നൽകുന്നത്. ക്ഷേമ പെൻഷനു പുറമേയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുമരംപുത്തൂരിൽ ഇടതു മുന്നണി തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടനപത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കിയ സർക്കാരാണിത്.
കൃത്യമായ ഇടവേളകളിൽ പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കിയോ എന്നു വിലയിരുത്തുന്നുണ്ട്. പറയുന്നതു ചെയ്യുന്ന സർക്കാരാണിത്.
2000 രൂപയാണു ക്ഷേമ പെൻഷൻ നൽകുന്നത്.
ക്ഷേമപെൻഷൻ ഇടതു സർക്കാരുകളാണ് വർധിപ്പിച്ചിട്ടുള്ളത്. ഉമ്മൻ ചാണ്ടി സർക്കാർ 100 രൂപ വർധിപ്പിച്ചെങ്കിലും ആർക്കും നൽകിയില്ല.
ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കുമരംപുത്തൂർ പഞ്ചായത്ത് തിരിച്ചു പിടിക്കുമെന്നും മന്ത്രി പറഞ്ഞു. സിപിഎം ലോക്കൽ സെക്രട്ടറി ഐലക്കര മുഹമ്മദാലി അധ്യക്ഷത വഹിച്ചു. എൻ.കെ.നാരായണൻകുട്ടി, ശ്രീരാജ് വെള്ളപ്പാടം, എ.കെ.എ.അസീസ്, എസ്.ആർ.ഹബീബുല്ല, കെ.പ്രശോഭ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി പ്രിയ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

