പത്തനംതിട്ട ∙ ശബരിമലയിലെ സ്വർണക്കൊള്ള ചർച്ചയാകാതിരിക്കാനാണ് രാഹുലിന്റെ കേസ് സജീവമായി നിലനിർത്താൻ സിപിഎം ശ്രമിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി.
പാർട്ടിക്ക് അനിവാര്യനായിരുന്ന നേതാവായിരുന്നു രാഹുൽ. എന്നിട്ടും ഒരു പാർട്ടിക്ക് എടുക്കാവുന്ന ഏറ്റവും വലിയ തീരുമാനമാണ് രാഹുലിനെതിരെ കോൺഗ്രസ് സ്വീകരിച്ചത്.
എംഎൽഎ സ്ഥാനം രാജി വയ്ക്കുന്നതാകും ഉചിതമെന്നും പാർട്ടി പ്രസിഡന്റ് പറഞ്ഞു കഴിഞ്ഞു.
പരാതിക്കാരി ആരെന്നു പോലും അറിയുന്നതിനു മുൻപ് രാഹുലിനെതിരെ കോൺഗ്രസ് നടപടിയെടുത്തു. പാർട്ടിക്കു ലഭിച്ച പരാതികൾ കെപിസിസി പൊലീസിനു കൈമാറി.
സസ്പെൻഷൻ, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നു മാറ്റി, പാർലമെന്ററി പാർട്ടിയിൽ നിന്നു മാറ്റി നിർത്തി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയപ്പോൾ തന്നെ പുറത്താക്കിയതാണു ധാർമികത.
സിപിഎമ്മിന്റെ വാദം ഇരട്ടത്താപ്പാണ്. ഇതു തുറന്നു കാണിക്കുമെന്നും അബിൻ പറഞ്ഞു.
എന്നാൽ, കുറ്റാരോപിതരെ തള്ളിപ്പറയാൻ പോലും സിപിഎം തയാറായിട്ടില്ല. തീവ്രത അളക്കുന്ന യന്ത്രം സിപിഎമ്മിനുണ്ടോയെന്നും അബിൻ വർക്കി പരിഹസിച്ചു.
മുകേഷ് എംഎൽഎ സ്വതന്ത്രനാണെങ്കിൽ എങ്ങനെയാണു പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്.
സിപിഎം ജില്ലാ കമ്മിറ്റിയംഗം എ.പത്മകുമാറിനെയും മുൻ ബോർഡ് പ്രസിഡന്റ് വാസുവിനെയും അമ്പലം വിഴുങ്ങികളായും കൊള്ളക്കാരുമായാണു നാട്ടുകാർ കാണുന്നത്. ഇരുവരെയും അറസ്റ്റ് ചെയ്തിട്ട് സിപിഎം തള്ളിപ്പറഞ്ഞിട്ടില്ലെന്നും അബിൻ വർക്കി പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, കെഎസ്യു സംസ്ഥാന സെക്രട്ടറി തൗഫീഖ് രാജൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

