താമരശ്ശേരി∙ ചുരത്തിലെ 8ാം വളവിൽ മുറിച്ചിട്ട മരങ്ങൾ ലോറിയിൽ കയറ്റി മാറ്റുന്നതിനിടെ ക്രെയിൻ റോഡിലേക്ക് മറിഞ്ഞു.
അപകടത്തെ തുടർന്ന് 3 മണിക്കൂർ ചുരത്തിൽ ഗതാഗതം ഭാഗികമായി തസ്സപ്പെട്ടു. ക്രെയിൻ പൊക്കി എടുത്തുമാറ്റുമ്പോൾ 15 മിനിറ്റോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
ക്രെയിൻ ഡ്രൈവർ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. അപകടത്തിൽ പെട്ട ക്രെയിനിൽ നിന്നു റോഡിലേക്ക് പരന്നൊഴുകിയ ഓയിൽ ഇരുചക്ര വാഹന യാത്രക്കാർക്കു ഭീഷണിയായി.
ബൈക്കുകളും മറ്റും തെന്നി വീഴാൻ തുടങ്ങിയതോടെ മണ്ണുനിരത്തി താൽക്കാലിക പരിഹാരം ഉണ്ടാക്കി. കൽപറ്റയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് അപകടാവസ്ഥ ഒഴിവാക്കിയത്.
ഇന്നലെ രാവിലെ 11നാണു ക്രെയിൻ മറിഞ്ഞത്. മുറിച്ചിട്ട
മരക്കഷണങ്ങൾ ഒരു ലോഡ് ലോറിയിൽ കയറ്റിവിട്ട ശേഷം സൈഡിലെ തിണ്ടിൽ മുറിച്ചിട്ട
വലിയ മരം റോഡിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. ക്രെയിൻ ഉപയോഗിച്ച് പൊക്കുന്നതിനിടെ, മരം കുറ്റിയിലും മറ്റും തട്ടി ആടിയുലഞ്ഞതോടെ ക്രെയിൻ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽപെട്ട ക്രെയിൻ ഉച്ചയ്ക്കു 2 മണിയോടെ മാറ്റുമ്പോഴേക്കും ചുരത്തിനു മേലെ തളിപ്പുഴ വരെയും താഴെ ഒന്നാം വളവ് വരെയും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.
നിയന്ത്രണം ലംഘിച്ച് എത്തിയ മൾട്ടി ആക്സിൽ വാഹനങ്ങളും ഗതാഗതക്കുരുക്കു രൂക്ഷമാക്കി.
അപകടത്തിനു ശേഷം, ഇന്നലെ മുറിച്ച മരങ്ങൾ നീക്കം ചെയ്യാൻ പൊലീസ് അനുവദിച്ചില്ല. താമരശ്ശേരി ട്രാഫിക് എസ്ഐ പി.സത്യൻ, ഹൈവേ എസ്ഐ സുബിൻ, അടിവാരം ഔട്ട് പോസ്റ്റ് എസ്ഐ എ.പി.
വിശ്വൻ, സിപിഒമാരായ അനൂപ്, ജസ്റ്റിൻ, ദിൽഷാദ് എന്നിവരുടെ നേതൃത്വത്തിലാണു പൊലീസ് ഗതാഗത നിയന്ത്രണം നടത്തിയത്. ചുരത്തിൽ 6,7,8 വളവുകളാണ് വീതി കൂട്ടി നവീകരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

