ആലപ്പുഴ∙ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട നടപടികൾ ജില്ലയിൽ 95% പൂർത്തിയായെന്നു കലക്ടർ അലക്സ് വർഗീസ്.
എസ്ഐആറിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച എസ്ഐആർ കയാക്കിങ് ഫെസ്റ്റ് ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിൽ നിയോഗിക്കപ്പെട്ട
ബിഎൽഒമാർ, ബിആർഒമാർ, തിരഞ്ഞെടുപ്പ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ കലക്ടർ അഭിനന്ദിച്ചു.
ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്, വിനോദ സഞ്ചാര വകുപ്പ്, സായി വാട്ടർ സ്പോർട്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ചുങ്കം ജെട്ടിയിൽ നിന്നു പള്ളാത്തുരുത്തി വരെയാണു കയാക്കിങ് ബോട്ടുകളുടെ പ്രദർശന തുഴച്ചിൽ സംഘടിപ്പിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

