
സോഷ്യൽ മീഡിയകൾ വഴി ഹിറ്റാവുന്ന ചില ഗാനങ്ങളുണ്ട്. അത്തരത്തിലൊന്നായിരുന്നു രണ്ടുവർഷം മുമ്പ് വൈറലായ ലിങ്കി ലിങ്കി ലിങ്കിടി എന്ന നാടൻപാട്ട്. അന്നേ റീലുകൾ വഴി ശ്രദ്ധിക്കപ്പെട്ട ഈ ഗാനം ഇപ്പോൾ പുതുരൂപത്തിൽ എത്തിയിരിക്കുകയാണ്. അതും ഒരു തെലുങ്ക് ചിത്രത്തിലൂടെ. യഥാർത്ഥ ഗാനത്തിന്റെ വരികളിൽ നിന്ന് കാര്യമായ മാറ്റവുമായാണ് ഗാനം എത്തിയത്.
കൊട്ടബൊമ്മാലി പി.എസ് എന്ന പുതിയ ചിത്രത്തിലാണ് ലിങ്കിടി എന്ന വൈറൽ ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമാവുകയാണ്. ശ്രീകാന്ത്, രാഹുൽ വിജയ്, ശിവാനി രാജശേഖർ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ. പി. രഘുവാണ് സിനിമയ്ക്കായി ഗാനം രചിച്ചതും ആലപിച്ചിരിക്കുന്നതും. മിഥുൻ മുകുന്ദനാണ് സംഗീതസംവിധാനം. വിജയ് പോലകി നൃത്തസംവിധാനവും ജഗദീഷ് ചീകട്ടി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്‘ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് ‘കൊട്ടബൊമ്മാലി പി.എസ്’. വരലക്ഷ്മി ശരത്കുമാർ ആണ് മറ്റൊരു പ്രധാനവേഷത്തിൽ. മലയാളത്തിൽ ജോജു അവതരിപ്പിച്ച കഥാപാത്രമാണ് ശ്രീകാന്ത് ചെയ്യുന്നത്. കുഞ്ചാക്കോ ബോബൻ ചെയ്ത വേഷം രാഹുൽ വിജയ് അവതരിപ്പിക്കുന്നു. ശിവാനി രാജശേഖർ ആണ് നിമിഷയുടെ വേഷം ചെയ്യുന്നത്.
തേജ മർനി സംവിധാനം ചെയ്യുന്ന ചിത്രം ജി.എ 2 പിക്ചേഴ്സിന്റെ ബാനറിൽ ബണ്ണി വാസ്, വിദ്യ കൊപ്പിനീഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നേരത്തേ പുറത്തുവന്നിരുന്നു.
Content Highlights: kotabommali first single, lingi lingi lingidi, nayattu movie remake
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]