എരുമേലി ∙ ശബരിമല തീർഥാടകരോട് ശുചിമുറി ഉപയോഗത്തിനു ഇരട്ടി തുക ഈടാക്കിയ ദേവസ്വം ബോർഡ് ശുചിമുറി കോംപ്ലക്സ് കരാറുകാരന് റവന്യു കൺട്രോൾ റൂം 5000 രൂപ പിഴ ഇട്ടു. കഴിഞ്ഞ ദിവസവും തീർഥാടകരോട് അമിതതുക വാങ്ങിയ ദേവസ്വം ബോർഡ് ശുചിമുറി കരാറുകാരോട് 10000 രൂപ പിഴ ഈടാക്കിയിരുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർ വശത്തെ ദേവസ്വം ബോർഡ് ശുചിമുറി കോംപ്ലക്സിൽ കയറിയ 15 തീർഥാടകരോട് ശുചിമുറി ഉപയോഗത്തിനു 50 രൂപ വീതം വാങ്ങുകയായിരുന്നുവെന്നാണ് പരാതി വന്നത്.
എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കെ.ജി പ്രാൺസിങ്ങിന്റെ നേതൃത്വത്തിൽ ഡപ്യൂട്ടി തഹസിൽദാർ പി.എസ്.
നിജുമോൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.എസ്. ബേബി, അസിസ്റ്റന്റ് പി.പി.
രാജീവ്, റേഷനിങ് ഇൻസ്പെക്ടർ ജെ. ദിനേഷ്, സ്പെഷൽ വില്ലേജ് ഓഫിസർ പി.എ.
ഹാഷിം തുടങ്ങിയവർ അടങ്ങുന്ന സ്ക്വാഡ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണ് പിഴ ഈടാക്കിയത്.
ശക്തമായ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും തീർഥാടകരെ കൊള്ളയടിക്കുന്നവരിൽ നിന്ന് വൻതുക പിഴ ഈടാക്കുകയും കേസ് എടുക്കുകയും ചെയ്യുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നും എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കെ.ജി. പ്രാൺസിങ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

