ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി. ദുബായിൽ നിന്നും ഹൈദരാബാദിലേക്ക് വന്ന എമിറേറ്റ്സ് വിമാനത്തിനാണ് ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത്.
വിമാനത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെ പൂർണ്ണമായി ഒഴിപ്പിച്ച ശേഷം ബോംബ് സ്ക്വാഡ് വിശദമായ പരിശോധന നടത്തി.
ഹൈദരാബാദിൽ ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉയരുന്നത്. ദുബായിൽ നിന്നെത്തിയ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഇതിനെ തുടർന്ന് വിമാനം ലാൻഡ് ചെയ്ത ഉടൻ ഐസൊലേഷൻ ബേയിലേക്ക് മാറ്റി. യാത്രക്കാരെ ഓരോരുത്തരെയായി പുറത്തിറക്കി ദേഹപരിശോധനയും ലഗേജ് പരിശോധനയും പൂർത്തിയാക്കി.
ബോംബ് സ്ക്വാഡ് വിമാനത്തിനുള്ളിൽ നടത്തിയ വിശദമായ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിലും ഹൈദരാബാദ് വിമാനത്താവളത്തിൽ സമാനമായ ഭീഷണികൾ റിപ്പോർട്ട് ചെയ്തിരുന്നു.
വ്യാഴാഴ്ച മദീനയിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

