പൊള്ളാച്ചി ∙ ഉദുമൽപേട്ട റോഡ് പോസ്റ്റ് ഓഫിസിൽ പുതിയ പാസ്പോർട് സേവാ കേന്ദ്രം ഈശ്വരസാമി എംപി ഉദ്ഘാടനം ചെയ്തു.
ചീഫ് പാസ്പോർട്ട് ഓഫിസർ മുബാറക് അപേക്ഷകർക്ക് പാസ്പോർട്ടുകൾ വിതരണം ചെയ്തു. എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും ഒരു പാസ്പോർട്ട് സേവാ കേന്ദ്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തുടങ്ങുന്ന ഇന്ത്യയിലെ 452-ാമത്തെ പാസ്പോർട്ട് സേവാ കേന്ദ്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ 38-ാമത്തെ സേവാ കേന്ദ്രമാണിത്. ഇനി 32 കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കും.
പ്രതിവർഷം ഒന്നരക്കോടി പാസ്പോർട്ടുകൾ സേവാ കേന്ദ്രങ്ങൾ വഴി നൽകുന്നുണ്ട്.
ചിപ് ഉള്ള ഇ-പാസ്പോർട്ടുകളാണ് നിലവിലുള്ളത്. ഇതിലൂടെ, പാസ്പോർട്ട് സേവനങ്ങൾ വേഗത്തിലും സുരക്ഷിതമായും നൽകാൻ കഴിയും.
ഇ-പാസ്പോർട്ട് സേവന സംവിധാനം ലോകമെമ്പാടുമുള്ള 70 മുതൽ 80 വരെ രാജ്യങ്ങളിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. വിമാനത്താവളങ്ങളിലെ ചിപ് റീഡറിൽ പാസ്പോർട്ട് വച്ചാൽ എല്ലാ വിവരങ്ങളും ലഭ്യമാകും.
മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് യാത്ര സുഗമമാക്കുന്നതിന് ഇതിലൂടെ സാധിക്കും. 2025 മേയ് 25 മുതൽ ഇന്ത്യയിൽ നൽകുന്ന എല്ലാ പാസ്പോർട്ടുകളും ഇ-പാസ്പോർട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു.
പാസ്പോർട്ട് ലഭിക്കാൻ ഇതുവരെ കോയമ്പത്തൂർ ഓഫിസിനെയാണ് താലൂക്കിലെ ജനങ്ങൾ ആശ്രയിച്ചിരുന്നത്.
മണിക്കൂറുകളോളം യാത്ര ചെയ്താണ് പാസ്പോർട്ട് ഓഫിസിൽ എത്തിയിരുന്നത്. ഇതിന് പരിഹാരമായ ആശ്വാസത്തിലാണ് ജനങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

