മൂന്നാർ ∙ ഹോട്ടലുകളിലേക്ക് ആളുകളെ ആകർഷിക്കാൻ പുതിയ തന്ത്രവുമായി ഹോട്ടലുടമകൾ. ഹോട്ടലിൽ വിളമ്പുന്ന ഭക്ഷ്യവസ്തുക്കളുടെ പേരുവിവരങ്ങൾ റെക്കോർഡ് ചെയ്ത് ഒരു ജീവനക്കാരന്റെ സഹായത്തോടെ ഉച്ചത്തിലുള്ള ശബ്ദസംവിധാനത്തിലൂടെ തിരക്കുള്ള സ്ഥലങ്ങളിലെത്തിച്ച് കേൾപ്പിച്ചാണ് ആളുകളെ ആകർഷിക്കുന്നത്.
മൂന്നാർ ടൗണിൽ പ്രവർത്തിക്കുന്ന ചില ഹോട്ടലുടമകളാണ് പുതിയ സംവിധാനവുമായി രംഗത്തെത്തിയത്.
ഹോട്ടലിൽ അതത് സമയങ്ങളിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കുന്ന വിവിധ ഭാഷകളിലുള്ള ശബ്ദ സന്ദേശമാണ് വിനോദ സഞ്ചാരികളടക്കമുള്ളവരുടെ സമീപമെത്തി കേൾപ്പിക്കുന്നത്. പാതയോരങ്ങളിൽ ‘ഹോട്ടൽ’ എന്ന ബോർഡുമായിനിന്ന് യാത്രക്കാരെ വിളിച്ച് ഹോട്ടലിൽ പ്രവേശിപ്പിച്ചിരുന്ന രീതിക്കാണ് ഇതോടെ മാറ്റമായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

