തൃക്കരിപ്പൂർ ∙ മരക്കലമേറി നൂറ്റെട്ടഴി കടന്നെത്തിയ ഭഗവതിയുടെ ആഗമനോദ്ദേശ്യം പ്രകാശിപ്പിക്കുന്ന മരക്കലപ്പാട്ടും ചടങ്ങുകളുമായി തൃക്കരിപ്പൂർ രാമവില്യം കഴകത്തിൽ 8 നാൾ നീളുന്ന പാട്ടുൽസവത്തിനു പൊലിമയേറ്റിയ തുടക്കം. അള്ളട
സ്വരൂപാധിപൻ ഉദിനൂർ ക്ഷേത്രപാലകന്റെയും തൃക്കരിപ്പൂർ ദേശം വാഴുന്ന ചക്രപാണീശ്വരന്റെയും സന്നിധികളിൽ കൊളുത്തിയ ദീപവും തിരിയും കഴകസന്നിധിയിലെ പള്ളിയറയിൽ തെളിഞ്ഞതോടെയാണ് ഉത്സവം ആരംഭിച്ചത്. കഴകത്തിലെയും ഉപക്ഷേത്രങ്ങളിലെയും ആചാരസ്ഥാനികരുടെ നേതൃത്വത്തിൽ ദീപവും തിരിയും എഴുന്നള്ളിച്ചെത്തിയത് ആവേശം പകർന്നു.
ഉദിനൂർ കൂലോത്തു നിന്നാണ് ആദ്യം ദീപവും തിരിയും എത്തിയത്.
ചക്രപാണി മഹാക്ഷേത്രത്തിൽ നിന്നു രണ്ടാമതെത്തി. ഇരു ദീപങ്ങളും ഒന്നായി കഴക സന്നിധിയിൽ പ്രവേശിച്ചു.
കഴകം വനിതാ കമ്മിറ്റിയുടെ കാർത്തിക വിളക്ക് തെളിഞ്ഞു. നാലാം പാട്ടുൽസവ ദിനമായ 7 നു രാവിലെ 11 നു ദേവിയുടെ ആരൂഢസ്ഥാനമായ കാവില്യാട്ട് കാവിലേക്കു പ്രതിപുരുഷന്മാരും പരിവാരങ്ങളും എഴുന്നള്ളും.
ഈ ദിവസത്തെ ഉത്സവച്ചടങ്ങുകൾ കാവില്യാട്ട് കാവിലാണ്. വൈകിട്ട് ഭക്തജനങ്ങൾക്ക് അനുഗ്രഹം പകർന്നു തിരിച്ചെഴുന്നള്ളും.
11ന് ഉച്ചയ്ക്കു കളത്തിലരിക്കും എഴുന്നള്ളത്തിനും ശേഷം ആവേശം മുറ്റിയ തേങ്ങയേറോടെയാണ് പാട്ടുത്സവ സമാപനം.
വിവിധ ദിവസങ്ങളിൽ സഹസ്രദീപം സമർപ്പണം, പ്രഭാഷണം, സർവൈശ്വര്യ വിളക്ക് പൂജ, ഭക്തിഗാനമേള, ഭജൻസ്, നെയ് കൂട്ടൽ, നൃത്തനൃത്യങ്ങൾ തുടങ്ങിയവയുണ്ട്. ഉത്സവത്തിനു മുന്നോടിയായി കഴിഞ്ഞദിവസം വിളംബര ഘോഷയാത്ര നടത്തി.
ബീരിച്ചേരി മന പരിസരത്തു നിന്നു പുറപ്പെട്ട ഘോഷയാത്രയിൽ ഒട്ടേറെ പേർഅണിനിരന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

