നീലേശ്വരം ∙ തിരഞ്ഞെടുപ്പ് കാലത്ത് ചായ്യോത്തെ 85 വയസ്സുകാരനായ രാഘവേട്ടന് തിരക്കൊഴിഞ്ഞ നേരമില്ല. പഴയ മോഡൽ തയ്യൽ മെഷീനിൽ വിവിധ വലുപ്പത്തിലുള്ള രാഷ്ട്രീയ പാർട്ടി പതാകകൾ തയ്ച്ചെടുക്കുന്ന തിരക്കിലാണ് ഇദ്ദേഹം.
15ാം വയസ്സിലാണ് തുന്നൽപ്പണി തുടങ്ങിയത്. അന്ന് വാങ്ങിയ സിങ്ങർ മെഷീൻ ഇപ്പോഴും രാഘവേട്ടന്റെ കൂടെയുണ്ട്.
തുന്നൽ പണിയിൽ മാവുങ്കാലിലുള്ള ഗോവിന്ദൻ ഗുരുക്കളാണ് ഗുരു. വാഹന സൗകര്യങ്ങളിലാത്ത അക്കാലത്ത് മാവുങ്കാൽ താമസിച്ചായിരുന്നു തുന്നൽ പരിശീലനം.
മാസത്തിലൊരിക്കൽ മാത്രമേ വീട്ടിൽ പോകാറുള്ളു. പതിറ്റാണ്ടുകളായി തയ്യൽ തന്നെയാണ് തൊഴിൽ.
പ്രചാരണത്തിലെ വൈവിധ്യങ്ങൾ പലതുണ്ടെങ്കിലും രാഘവേട്ടന്റെ പതാകയ്ക്ക് ഇന്നും ഡിമാൻഡാണ്.
വീട്ടിൽ തന്നെയാണ് തയ്യൽ പണി ചെയ്യുന്നത്. ദൂരദേശങ്ങളിൽനിന്നു പോലും ആവശ്യക്കാർ പതാകകൾ തേടി ചായ്യോത്ത് ഗവ.
ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ വീട്ടിൽ എത്തുന്നുണ്ട്. ഇഷ്ടമുള്ള വലുപ്പത്തിൽ ഗുണമേന്മയുള്ള തുണിയിലാണ് പതാക നിർമാണം എന്നതാണ് ആകർഷണം.
ചായ്യോത്തെ വീട്ടിലെത്തിയാൽ പതിറ്റാണ്ടുകളായുള്ള രാഘവേട്ടന്റെ തിരഞ്ഞെടുപ്പ് അനുഭവങ്ങളും കേൾക്കാം. പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും പറ്റുന്ന കാലം വരെ ഈ തൊഴിൽ തുടരണം എന്നാണ് രാഘവേട്ടന്റെ ആഗ്രഹം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

