മസ്കറ്റ്: മനാമയിലെ സഖിർ കൊട്ടാരത്തിൽ നടക്കുന്ന 46-ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി എത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് ഊഷ്മള സ്വീകരണം. സഖിർ എയർ ബേസിൽ ഉഷ്മളമായ വരവേൽപ്പാണ് ഒമാൻ ഭരണാധികാരിക്ക് ലഭിച്ചത്.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒമാൻ സുൽത്താനെയും അനുഗമിച്ച പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. തുടർന്ന് ബഹ്റൈൻ രാജകീയ ഗാർഡിന്റെ ഗാർഡ് ഓഫ് ഹോണർ സുൽത്താൻ ഏറ്റുവാങ്ങി.
ജിസിസി സെക്രട്ടറി ജനറൽ ജാസിം ബിന് മുഹമ്മദ് അൽ ബദൈവി, ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സായനി, നീതി–ഇസ്ലാമിക കാര്യ മന്ത്രിമാരും നിരവധി സൈനിക മേധാവികളും സുൽത്താൻ ഹൈതം ബിൻ താരിഖിനെ അഭിവാദ്യം ചെയ്തു.ഒമാനിലെ ബഹ്റൈൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ ഹാരിബ് അൽ ബുസൈദിയും ബഹ്റൈനിലെ ഒമാൻ അംബാസഡർ ഡോ.
ജുമ അഹ്മദ് അൽ കാബിയും സ്വീകരണത്തിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

