കോഴിക്കോട്∙ വിൽപനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കുറ്റിച്ചിറ സ്വദേശി തങ്ങൾസ് റോഡിൽ മൂച്ചി ഹൗസിൽ കെ.ടി.ബർജീസ് റഹ്മാൻ(29), ബത്തേരി മേനകത്ത് ഹൗസിൽ എം.ഫസൽ മെഹബൂബ് (27) എന്നിവരെയാണ് ഡാൻസാഫും എസ്ഐ സി.എസ്.ശ്രീസിതയുടെ നേതൃത്വത്തിൽ ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.കുറ്റിച്ചിറ തങ്ങൾസ് റോഡിലെ ബർജീസ് റഹ്മാന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 17.950 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
പ്രതികൾ ബെംഗളൂരുവിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ കേസിൽ പിടിയിലായിട്ടുള്ള ഇരുവരും കണ്ണൂർ ജയിലിൽ നിന്നാണ് സുഹൃത്തുക്കളായത്. ബർജീസ് റഹ്മാന് എതിരെ 1,300 ലഹരി മരുന്ന് ഗുളികകളുമായി പിടികൂടിയതിന് മീനങ്ങാടി എക്സൈസിലും നടക്കാവ് പൊലീസ് സ്റ്റേഷനിലും ലഹരി ഉപയോഗിച്ചതിന് ടൗൺ, ചെമ്മങ്ങാട് സ്റ്റേഷനിലും കേസുണ്ട്. ഫസൽ മെഹബൂബിന്റെ പേരിൽ വയനാട് നൂൽപുഴയിൽ നിന്നു 12 ഗ്രാം എംഡിഎംഎ പിടികൂടിയതിന് കേസുണ്ട്.
ഡാൻസാഫ് സ്ക്വാഡിലെ എസ്ഐ കെ.അബ്ദുറഹ്മാൻ, എഎസ്ഐ അനീഷ് മൂസ്സേൻവീട്, ടി.കെ.തൗഫീക്ക്, പി.കെ.ദിനീഷ്, കെ.എം.മുഹമദ്ദ് മഷ്ഹൂർ, ഇ.വി.അതുൽ, ടൗൺ പൊലീസ് എസ്ഐ കിരൺ, എഎസ്ഐ സജീവൻ തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

