തൊടുപുഴ ∙ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മാറാത്തത് ഇനി മാറുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. ഒരു വികസനവും നടപ്പാക്കാത്ത വിചിത്ര രാഷ്ട്രീയമാണ് എൽഡിഎഫിനും യുഡിഎഫിനും.
എല്ലാം ശരിയാകും എന്ന് പറഞ്ഞ എൽഡിഎഫിന് പത്ത് വർഷമായിട്ടും സംസ്ഥാനത്ത് ഒന്നും ചെയ്യാനായില്ലെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ മൈതാനത്ത് സംഘടിപ്പിച്ച എൻഡിഎ സ്ഥാനാർഥി സംഗമവും വികസന രേഖ പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
വികസന രാഷ്ട്രീയമാണ് ബിജെപിയുടേത്.
നഗര, ഗ്രാമ, വാർഡ് അടിസ്ഥാനത്തിൽ ബ്ലൂ പ്രിന്റ് തയാറാക്കിയാകും ബിജെപിയുടെ ഭരണം. ആദ്യ 45 ദിവസത്തിനകം വരുന്ന 5 കൊല്ലം ചെയ്യാൻ പോകുന്ന വികസന കാര്യങ്ങൾ അവതരിപ്പിക്കും. ഓരോ വർഷവും ചെയ്ത കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ വന്നുപറയും.
ചെലവാക്കിയ ഓരോ പൈസയുടെ കണക്കും അവതരിപ്പിക്കും. വികസന രേഖയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ പോകുന്ന കാര്യങ്ങളാണ്.
30 വർഷം കൊണ്ട് എൽഡിഎഫ്, യുഡിഎഫ് ഭരണം നാടിനെ നശിപ്പിച്ചു.
നമ്മുടെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാൻ പുറത്ത് പോകേണ്ട സ്ഥിതിയാണ്.
അവസരം നൽകിയാൽ വികസന രാഷ്ട്രീയം എന്തെന്ന് തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥൻ, ബിജെപി നോർത്ത് ജില്ല പ്രസിഡന്റ് പി.പി.സാനു, ബിനു ജെ.കൈമൾ, കെ.എസ്.
അജി, എസ്. പത്മഭൂഷൻ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

