കൊച്ചി ∙ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില ഗ്രൗണ്ട് ഹാൻഡ്ലിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിമുതൽ എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡും (എഐസാറ്റ്സ്). കേരളത്തില്‍ തിരുവനന്തപുരത്തിനു പുറമെയാണ് കൊച്ചിയിലേക്കും എയർഇന്ത്യ സാറ്റ്സ് പ്രവർത്തനം വ്യാപിപ്പിക്കുന്നത്.
ഇതോടെ രാജ്യത്തെ എട്ടാമത്തെ വിമാനത്താവളത്തിലാണ് എഐസാറ്റ്സിന്റെ സാന്നിധ്യം. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർഇന്ത്യ ലിമിറ്റഡിനും എയർ കാർഗോ മേഖലയിലെ വമ്പനായ സാറ്റ്സ് ലിമിറ്റഡിനും 50 ശതമാനം വീതം പങ്കാളിത്തമുള്ള കമ്പനിയാണിത്.
2008ലാണ് പ്രവർത്തനമാരംഭിച്ചത്.
തുടക്കത്തിൽ 150 ജീവനക്കാരെയാണ് കൊച്ചിയിൽ വിന്യസിച്ചിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണവും കൂട്ടുമെന്ന് എയര്‍ ഇന്ത്യ സാറ്റ്സ് ബിസിനസ് ഡെവലപ്മെന്റ് മേധാവി കല്‍പേഷ് സിങും കൊച്ചി സ്റ്റേഷന് ഹെഡ് സെന്തില്‍ കുമാറും വ്യക്തമാക്കി.
രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍, സുസ്ഥിര ഗ്രൗണ്ട് ഹാൻഡ്ലിങ് സംവിധാനങ്ങള്‍ എന്നിവ ലഭ്യമാക്കുകയാണ് ലക്ഷ്യം.
നിലവിൽ 28ലധികം എയര്‍ലൈനുകള്‍ വന്നുപോകുന്നതാണ് കൊച്ചി വിമാനത്താവളം. 60,000 ടണ്ണിലധികം കാര്‍ഗോയും ഒരു കോടിയിലധികം യാത്രക്കാരെയുമാണ് 2024 സാമ്പത്തിക വര്‍ഷം കൈകാര്യം ചെയ്തത്.
പുതു തലമുറ സേവന പ്ലാറ്റ്ഫോമുകള്, ഓട്ടോമാറ്റിക് വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് ടൂളുകള്‍, എന്‍ഡ് ടു എന്‍ഡ് ബാഗേജ് ട്രാക്കിങ് സാങ്കേതിക വിദ്യകള്‍ എന്നിവ യാത്രക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് എഐ സാറ്റ്സ് വ്യക്തമാക്കി.
പുതുതായി നടപ്പാക്കിയ ദേശീയ സുരക്ഷാ ചട്ടപ്രകാരമുള്ള ഡിജിസിഎ സേഫ്റ്റി ക്ലിയറന്‍സ് ലഭിച്ച ഇന്ത്യയിലെ ആദ്യ ഗ്രൗണ്ട് ഹാൻഡ്ലറാണ് എഐസാറ്റ്സ്. വിമാനങ്ങളുടെ പുറംഭാഗങ്ങള്‍ കഴുകുന്നതിനായുള്ള ഇന്ത്യയിലെ ആദ്യ റോബോട്ടിക് ഡ്രൈ വാഷ് സംവിധാനം, ഗ്രൗണ്ട് റഡാര്‍ റിയല്‍ ടൈം റിസോഴ്സ് അലോക്കേഷന് പ്ലാറ്റ്ഫോം, ഇലക്ട്രിക് ജിഎസ്ഇ, സൗരോർജത്തില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡിങ് റാമ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി ഹരിത സംരംഭങ്ങള്‍ക്ക് കമ്പനി തുടക്കമിട്ടെന്ന് എഐസാറ്റ്സ് പറഞ്ഞു.
ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, മംഗളൂരു, റാഞ്ചി, റായ്പൂര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലുമാണ് എഐസാറ്റ്സ് പ്രവര്‍ത്തിക്കുന്നത്.
നിലവിൽ കൊച്ചി വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് ചെയ്യുന്ന ബേർഡ് വേൾഡ്വൈഡ് ഫ്ലൈറ്റ് സർവീസ്, എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡ് എന്നിവയ്ക്ക് പുറമെയാണ് എയർ ഇന്ത്യ സാറ്റ്സും പ്രവര്‍ത്തിക്കുക.
കൊച്ചിയിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് ചെയ്തിരുന്ന ടർക്കിഷ് കമ്പനിയായ സെലെബി എയർപോർട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനുള്ള സുരക്ഷാ അനുമതി ഇക്കഴിഞ്ഞ മേയിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പിൻവലിച്ചിരുന്നു. ‘ഓപറേഷൻ സിന്ദൂർ’ സമയത്ത് തുർക്കി പാക്കിസ്ഥാന് പിന്തുണ നൽകിയതിെന തുടർന്നായിരുന്നു ഇത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

