കോട്ടയം ∙ എംആർഎഫ് ജീവനക്കാരൻ പള്ളം പള്ളിക്കുന്നേൽ പി.ജെ.ഏബ്രഹാം (56) അപകടത്തിൽ മരിച്ച സംഭവത്തിൽ, സ്കൂട്ടർ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു.
മാവേലിക്കര ചെന്നിത്തല സ്വദേശിയുടേതാണു കാർ. കാറുടമ കൂട്ടുകാരന് ഓടിക്കാൻ കൊടുത്തതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
തിങ്കളാഴ്ച രാത്രി 12ന് എംസി റോഡിൽ പള്ളം ബോർമ കവലയ്ക്കു സമീപം, ഏബ്രഹാം സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കാറിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇടിച്ച വാഹനത്തിൽനിന്നു റോഡിൽ അടർന്നുവീണ ഒരു ഭാഗം ലഭിച്ചിരുന്നു. വാഹന ഷോറൂമിലെത്തി വിവരങ്ങൾ തേടിയെങ്കിലും ലഭിച്ചില്ല.
അപകടം നടന്ന സമയം ഈ വഴി കടന്നുപോയ വാഹനങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
കടന്നുപോയ 3 കാറുകളിലൊന്ന് അമിതവേഗത്തിലായിരുന്നു. ഈ കാറിന്റെ ഹെഡ്ലൈറ്റ് ഓഫ് ചെയ്തിരുന്നതായും കണ്ടെത്തി.
ഇതേസമയം കടന്നുപോയ ടൂറിസ്റ്റ് ബസിന്റെ ദൃശ്യവും ലഭിച്ചു. ബസിനെ കാർ അമിതവേഗത്തിൽ മറികടന്നതായി ഡ്രൈവർ പറഞ്ഞു.
ബസിലെ ഡാഷ് ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്നാണു കാറിനെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

