മുതുകുളം∙ മേജർ ആയിരിക്കെ ജമ്മു കശ്മീരിലെ ദ്രാസിൽ 2017 ൽ ഭീകരരുമായി ഏറ്റുമുട്ടുമ്പോൾ വെടിയേറ്റ് മുഖമാകെ പരുക്കേറ്റ ലഫ്. കേണൽ ഋഷി രാജലക്ഷ്മിയുടെ അമ്മ മത്സരരംഗത്ത്.
മുതുകുളം വടക്ക് മണി ഭവനത്തിൽ (ലക്ഷ്മിനിലയം) രാജലക്ഷ്മി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചൂളത്തെരുവ് ഡിവിഷനിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായാണു ജനവിധി തേടുന്നത്.തിരഞ്ഞെടുപ്പ് രംഗത്ത് ആദ്യമാണെങ്കിലും വോട്ട് ചോദിച്ചു ജനങ്ങളെ സമീപിക്കുമ്പോൾ ഋഷിയുടെ അമ്മയാണെന്ന സ്നേഹം ആവോളം ലഭിക്കുന്നുണ്ടെന്ന് രാജലക്ഷ്മി പറഞ്ഞു.
അമ്മയോടുള്ള സ്നേഹവും ആദരവും കൊണ്ട് ഋഷി തന്റെ പേര് ഋഷി രാജലക്ഷ്മി എന്നു മാറ്റിയിരുന്നു. പാങ്ങോട് സൈനിക ക്യാംപിൽ ലെഫ്.
കേണലാണ് ഇപ്പോൾ ഋഷി. സഹകരണ വകുപ്പ് റിട്ട. അസിസ്റ്റന്റ് റജിസ്ട്രാറായ രാജലക്ഷ്മി ഡിസിസി പ്രസിഡന്റ് ബി.
ബാബുപ്രസാദിന്റെ സഹോദരൻ ബി.വേണുപ്രസാദിന്റെ ഭാര്യയാണ്. വിനായക് വി.
കുറുപ്പാണ് മറ്റൊരു മകൻ. എൽഡിഎഫിന്റെ ഗീതാ ശ്രീജിയും എൻഡിഎയുടെ എസ്.സവിതയുമാണ് ചൂളത്തെരുവ് ഡിവിഷനിലെ മറ്റു മുന്നണി സ്ഥാനാർഥികൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

