അമ്പലവയൽ ∙ വരവ് കുറഞ്ഞതോടെ ജില്ലയിൽ കോഴിമുട്ടയുടെ വില കുത്തനെ കൂടി. ഇപ്പോൾ വയനാട്ടിൽ ഒരു മുട്ടയുടെ ചില്ലറ വിൽപന നിലവാരം ഏഴര രൂപയാണ്.
ഒരാഴ്ചയിലേറെയായി വില കുത്തനെ വർധിക്കുകയാണ്. ഇതോടെ വ്യാപാര സ്ഥാനങ്ങളിൽ കോഴിമുട്ടയുടെ ഒാഫർ വിൽപനയും നിലച്ചു.ജില്ലയിലേക്കു തമിഴ്നാട്ടിൽ നിന്നാണു കൂടുതലായും കോഴിമുട്ടയെത്തുന്നത്.
മൊത്തം കച്ചവട മേഖലയിൽ 6 രൂപയും അതിൽ കൂടുതലായും വില വർധിച്ചതാണ് ചില്ലറ വിൽപന വിലയും കുത്തനെ കൂടിയത്. നാടൻ കോഴിമുട്ടയ്ക്കും ആനുപാതികമായി വില വർധിച്ചിട്ടുണ്ട്.
മുട്ടയ്ക്കു വില വർധിച്ചതോടെ നാട്ടിൻപുറങ്ങളിൽ ചെറിയ തോതിൽ വിൽപന നടത്തുന്നവർക്കായി അന്വേഷണം കൂടുതലായി.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത്തരം കച്ചവടക്കാരും വില കൂട്ടി. സ്ഥിരമായി വാങ്ങുന്നവർക്ക് പഴയ വിലയിലാണ് നൽകുന്നത്. വയനാട്ടിൽ വൻതോതിൽ കോഴിമുട്ടകൾ ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കുറവാണ്.
ഭൂരിഭാഗം വ്യാപാരികളും പുറമെ നിന്നെത്തുന്ന കോഴിമുട്ടകളാണ് വാങ്ങി വിൽപന നടത്തുന്നത്. പുതുതായി എത്തുന്ന മുട്ടകൾക്കെല്ലാം ഉയർന്ന വില നൽകേണ്ടി വരുന്നതിനാൽ വില കുറച്ച് വിൽക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നാണ് വ്യാപാരികൾ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

