ബോവിക്കാനം ∙ മേസ്തിരിപ്പണിക്ക് താൽക്കാലിക ഇടവേള നൽകിയാണ് രമേശൻ മുതലപ്പാറ രണ്ടാം തവണയും പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. മുളിയാർ പഞ്ചായത്തിലെ ബോവിക്കാനം(13) വാർഡിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രമേശൻ മുതലപ്പാറ അറിയപ്പെടുന്ന കല്ലുകെട്ട് മേസ്തിരിയാണ്.
പട്ടികജാതി സംവരണ വാർഡിൽ നിന്ന് മുസ്ലിം ലീഗ് സ്ഥാനാർഥിയായാണ് ഇദ്ദേഹം മത്സരിക്കുന്നത്.
കഴിഞ്ഞതവണ തൊട്ടടുത്ത ബാലനടുക്കം വാർഡിൽ നിന്നാണ് രമേശൻ വിജയിച്ചത്. പഞ്ചായത്ത് അംഗമായതിനു ശേഷവും ജോലി തുടർന്നു.
ഇപ്പോൾ കൂടെ 10 തൊഴിലാളികളും ഉണ്ട്. പഞ്ചായത്ത് ഭരണസമിതി യോഗം ഉള്ള ദിവസങ്ങളിൽ ജോലിക്ക് അവധി നൽകും.
തന്റെ ജോലിത്തിരക്കിനിടയിലും വാർഡിലേക്ക് വികസനമെത്തിക്കുന്നതിൽ രമേശൻ ഒരു കുറവും വരുത്തിയിരുന്നില്ല.
ഇതു പരിഗണിച്ചാണ് ഇത്തവണയും മത്സരിക്കാൻ പാർട്ടി നിയോഗിച്ചത്. ദലിത് ലീഗ് ജില്ലാ സെക്രട്ടറി കൂടിയായ രമേശൻ ബോവിക്കാനം മുതലപ്പാറ സ്വദേശിയാണ്.
മകൾ രഞ്ജിത മുളിയാർ ഡിവിഷനിൽ നിന്ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലേക്കും മുസ്ലിം ലീഗ് സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

