കുമാരനല്ലൂർ ∙ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായി ഇന്നു ക്ഷേത്ര വഴികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കുമാരനല്ലൂർ മേൽപാലത്തിനു സമീപത്തു നിന്നു ക്ഷേത്രത്തിലേക്കുള്ള റോഡിൽ വാഹന ഗതാഗതം നിരോധിച്ചു.
വാഹനങ്ങൾ കൊച്ചാലുംചുവട്, വല്യാലുംചുവട് വഴി എത്തി നാഗരാജ ക്ഷേത്രത്തിനു സമീപം ദേവസ്വം സ്കൂൾ മൈതാനത്തു പാർക്ക് ചെയ്യാം.
ക്ഷേത്രത്തിന്റെ 4 നടകളിലെയും ഉപവഴികളിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പാർക്കിങ്ങും നിരോധിച്ചു.
∙ ക്ഷേത്രാങ്കണം : തൃക്കാർത്തിക ദർശനം– പുലർച്ചെ 2.30 മുതൽ. ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്– രാവിലെ 6.00.
പഞ്ചവാദ്യം– സജേഷ് സോമൻ. 8.30 മുതൽ തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്.
പാണ്ടി മേളം– പെരുവനം കുട്ടൻ മാരാർ.
∙ തൃക്കാർത്തിക പ്രസാദമൂട്ട്– ദേവീവിലാസം എൽപി സ്കൂൾ. രാവിലെ 10.00.
നടപ്പന്തൽ: തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്– വൈകിട്ട് 5.30– 9.30. സേവ – നാഗസ്വരം: മരുത്തോർവട്ടം ബാബു, വടവാതൂർ അജയകൃഷ്ണൻ, സ്പെഷൽ തകിൽ: ഓച്ചിറ വി.
ഭാസ്കർ, തിടനാട് അനു വേണുഗോപാൽ– 5.30.
∙ മീനപ്പൂര ദർശനം, വലിയ കാണിക്ക. വേല– വിളക്ക്: അനീഷ് അമ്പലപ്പുഴയും സംഘവും.
മയൂരനൃത്തം– കുമാരനല്ലൂർ മണി– 7.30. മതിലകത്ത് എഴുന്നള്ളിപ്പ്– 9.00.
പള്ളിവേട്ട എഴുന്നള്ളിപ്പ്– രാത്രി 11.30.
∙ നടപ്പന്തലിൽ : നാമസങ്കീർത്തനം– മഞ്ഞപ്ര മോഹനും സംഘവും – പുലർച്ചെ 3.30.
∙ അരങ്ങിൽ (സ്കൂൾ മൈതാനം): തൃക്കാർത്തിക സംഗീതോത്സവം.
സംഗീതക്കച്ചേരി– 8.30, വഞ്ചിപ്പാട്ട്– 9.30, വയലിൻ കച്ചേരി– 10.00, സംഗീതക്കച്ചേരി– 11.00, ഭക്തിഗാനലയം– ഷീല മേനോൻ– 12.00. കർണാട്ടിക് ഹിന്ദുസ്ഥാനി ജുഗൽബന്ദി.
ബാംസുരി – ഉമേഷ് സുധാകർ, പുല്ലാങ്കുഴൽ– സുഭാഷ് വെള്ളൂർ, മൃദംഗം– സുകേഷ് കെ.ദിവാകർ, തബല– രഞ്ജിത്ത് ഗന്ധർവ്.– 1.30. ചാക്യാർക്കൂത്ത് – പൊതിയിൽ നാരായണ ചാക്യാർ– 3.00, മതപ്രഭാഷണം – പൊന്നമ്മ സുഗുണാനന്ദൻ– 4.00, നൃത്തസൃഷ്ടി സെമി ക്ലാസിക്കൽ ഡാൻസ്– 5.00, ഭരതനാട്യം–മിനു മോഹൻ–5.30, ഭരതനാട്യം–മീനാക്ഷി രജിത്– 6.30, ഹിന്ദുസ്ഥാനി സംഗീത സദസ്സ് വയലിൻ ദ്വയം– സംഗീത ശങ്കർ, രാഗിണി ശങ്കർ.
തബല– അജീറ്റ് പതക്, മുംബൈ –7.30, നൃത്താഞ്ജലി – ചലച്ചിത്രതാരം ദേവീകൃഷ്ണ വിജയ്യും സംഘവും.–9.00. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

