യുവതാരങ്ങളായ അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ എന്നിവർ ഒന്നിക്കുന്ന പുതിയ മൾട്ടി സ്റ്റാർ ചിത്രം ‘ഖജുരാഹോ ഡ്രീംസ്’ ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
യു/എ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം, യൂത്തിനെ ആകർഷിക്കുന്ന ഒരു ഫൺ റൈഡ് ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു. ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.കെ.
നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സേതുവാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആശിർവാദ് റിലീസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
ചരിത്രപ്രസിദ്ധമായ ഖജുരാഹോയിലേക്ക് ഒരു സംഘം സുഹൃത്തുക്കൾ നടത്തുന്ന യാത്രയും അതിനിടയിലുണ്ടാകുന്ന രസകരവും ആകാംഷ നിറഞ്ഞതുമായ സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം. നർമ്മത്തിൽ ചാലിച്ചൊരുക്കിയ ഈ റോഡ് മൂവി, പുതിയ കാലഘട്ടത്തിലെ യുവത്വത്തിൻ്റെ കാഴ്ചപ്പാടുകളും ലോകവും പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാട്ടും.
ഏറെ നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഇത്തരമൊരു റോഡ് മൂവി എത്തുന്നത്. അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ എന്നിവർക്ക് പുറമെ അതിഥി രവി, ചന്തുനാഥ്, ജോണി ആൻ്റണി, സോഹൻ സീനുലാൽ, സാദ്ദിഖ്, വർഷ വിശ്വനാഥ്, നൈന സർവാർ, അമേയ മാത്യു, രക്ഷ രാജ്, നസീർ ഖാൻ, അശോക് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
സരിഗമയാണ് മ്യൂസിക് പാർട്ണർ. ഗോപി സുന്ദർ സംഗീതം നൽകി പുറത്തിറങ്ങിയ ‘ശിലയൊരു ദേവിയായ്..’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, പ്രൊജക്ട് ഡിസൈനർ – ബാദുഷ എൻ.എം, ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – ലിജോ പോൾ, ഗാനരചന – ഹരിനാരായണൻ, കോസ്റ്റ്യൂം ഡിസൈനർ – അരുൺ മനോഹർ, മേക്കപ്പ് – സജി കട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ – സിൻജോ ഒറ്റത്തെക്കൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ, ഫിനാൻസ് കൺട്രോളർ – സന്തോഷ് കരമന, സൗണ്ട് ഡിസൈൻ – അരുൺ രാമവർമ്മ, സൗണ്ട് മിക്സിങ് – ജിജു ടി ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, സ്റ്റിൽസ് – ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈൻസ് – ആൻ്റണി സ്റ്റീഫൻ, പി.ആർ.ഒ – വാഴൂർ ജോസ്, പി.ആർ ആൻഡ് മാർക്കറ്റിംഗ് – ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

