കോന്നി ∙ വനാന്തര ഗ്രാമമായ അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ആവണിപ്പാറ ഉന്നതിയിൽ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ആദ്യമായി പോളിങ് സ്റ്റേഷനൊരുങ്ങുന്നു. ഇത്തവണ ആവണിപ്പാറയിലെ 29–ാം നമ്പർ അങ്കണവാടിയിൽ അവിടത്തുകാർക്ക് വോട്ട് ചെയ്യാം.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കല്ലേലിത്തോട്ടം ഹാരിസൺ എസ്റ്റേറ്റിലെ ലേബർ ക്ലബിലെ ബൂത്തിലാണു വോട്ട് ചെയ്തത്.
ആവണിപ്പാറയിൽ നിന്ന് അച്ചൻകോവിൽ വനപാതയിലൂടെ 20 കിലോമീറ്റർ സഞ്ചരിച്ചാണ് ഇവർ വോട്ട് ചെയ്യാൻ ഇവിടെയെത്തിയിരുന്നത്. ആവണിപ്പാറ നിവാസികളെ വോട്ട് ചെയ്യിക്കാൻ എത്തിക്കുന്നതും തിരികെ കൊണ്ടുവിടുന്നതും അടക്കം ഏറെ ചെലവാണ് ഉണ്ടായിരുന്നത്. ഇനി മുതൽ അതുണ്ടാകില്ല.
ആവണിപ്പാറയിൽ നിന്ന് കൊല്ലം ജില്ലയിലെ അച്ചൻകോവിലിലേക്ക് 7 കിലോമീറ്റർ മാത്രമാണുള്ളത്.
നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ മാത്രമാണ് അവിടത്തെ അങ്കണവാടിയിൽ പോളിങ് സ്റ്റേഷൻ ക്രമീകരിച്ചിരുന്നത്. ആകെ 35 കുടുംബങ്ങളായി 71 വോട്ടർമാരാണുള്ളത്.
41 സ്ത്രീകളും 30 പുരുഷന്മാരും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പി.സിന്ധുവാണ് 5–ാം വാർഡിൽ നിന്ന് വിജയിച്ച് ആവണിപ്പാറയുടെ പഞ്ചായത്തംഗമായത്.
പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു. ഇത്തവണ 5–ാം വാർഡ് കല്ലേലിത്തോട്ടത്തിൽ ജയരാജ് (യുഡിഎഫ്), ധനേഷ് ഗോപാൽ (എൽഡിഎഫ്), വിശ്വനാഥൻ (എൻഡിഎ) എന്നിവർ മത്സരിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

