കൊച്ചി ∙ ജില്ലാ സ്കൂൾ കലോത്സവ കിരീടം സ്വന്തമാക്കി എറണാകുളം സെന്റ് തെരേസാസ് കോൺവന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ. ഇന്നലെ നടന്ന ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളം മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് സെന്റ് തെരേസാസ് (306 പോയിന്റ്) ഓവറോൾ കിരീടം നേടിയത്.
കഴിഞ്ഞവർഷം നേരിയവ്യത്യാസത്തിലാണ് സെന്റ് തെരേസാസിന് കിരീടം നഷ്ടമായത്.നിലവിലെ ചാംപ്യൻമാരായ ആലുവ വിദ്യാധിരാജ സ്കൂൾ 301 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസ് മൂന്നാം സ്ഥാനം നിലനിർത്തി (267).
ഹയർ സെക്കൻഡറി വിഭാഗത്തിൽ 141 പോയിന്റോടെ ജേതാക്കളായ സെന്റ് തെരേസാസ് സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ വിദ്യാധിരാജയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തായി.നേരത്തേ ഓവറോൾ ജേതാക്കളായ എറണാകുളം ഉപജില്ല 10 പോയിന്റ് കൂടി കൂട്ടിച്ചേർത്ത് ആകെ പോയിന്റ് നേട്ടം 1020 ആക്കി.
തൊട്ടുപിന്നാലെ ആലുവയും (943) മൂന്നാം സ്ഥാനത്ത് നോർത്ത് പറവൂരുമാണ് (926). ഉപജില്ലയുടെ പോയിന്റിൽ മാറ്റമില്ല.വിധി കർത്താക്കൾക്കെതിരായ പരാതിയെ തുടർന്ന് മാറ്റിവച്ച ബാൻഡ് മത്സരമാണ് ഇന്നലെ എറണാകുളം സെന്റ് ആൽബർട്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്നത്.
നേരത്തെ തന്നെ കിരീടമുറപ്പിച്ച സെന്റ് തെരേസാസിന് ബാൻഡ്മേളത്തിലെ ഒന്നാം സ്ഥാനം ഇരട്ടിമധുരമായി.
നവംബർ 29ന് മറ്റു മത്സര ഇനങ്ങളെല്ലാം സമാപിച്ചപ്പോൾ 301 പോയിന്റുമായി വിദ്യാധിരാജ സ്കൂളിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു സെന്റ് തെരേസാസ്. ബാൻഡ്മേളത്തിൽ വിദ്യാധിരാജ സ്കൂളിന് പ്രാതിനിധ്യമില്ലാത്തതിനാൽ സെന്റ് തെരേസാസ് കിരീടം ഉറപ്പാക്കിയിരുന്നു.
ഇഷേൽ ആന്റണിയാണ് ടീം ക്യാപ്റ്റൻ. ആറ് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ നാലു ടീമുകൾക്ക് മാത്രമാണ് എ ഗ്രേഡ് നേടാനായത്.
രണ്ട് ടീമുകൾ ബി ഗ്രേഡായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

