ആലപ്പുഴ ∙ഹോട്ടലിന്റെ ലിഫ്റ്റ് കേടായി തെലങ്കാന സ്വദേശികൾക്ക് പരുക്കേറ്റ സംഭവത്തിൽ ഹോട്ടൽ അധികൃതർക്കെതിരെ കേസെടുത്തു. കഴിഞ്ഞ സെപ്റ്റംബർ 19ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടമുണ്ടായത്.
ആലപ്പുഴയിൽ വിനോദ യാത്രയ്ക്കെത്തിയ നൂറംഗ സംഘം നഗരത്തിൽ രണ്ടു ഹോട്ടലുകളിലായി മുറിയെടുത്തു. ഇവരിൽ ബന്ധുക്കളായ എട്ടുപേർ താമസിക്കാനെത്തിയ പുന്നമടയിലെ ഹോട്ടലിലെ ലിഫ്റ്റ് ഇവർ കയറിയ ഉടൻ തകരാറിലാവുകയും പൊട്ടി വീണ് പരുക്കേൽക്കുകയുമായിരുന്നു.
ഹൈദരാബാദ് ഗോലിഗുണ്ട
മഫ്റി ദേവി(42), മാലിപുക്കർരാജ് പർമർ(61) എന്നിവരുടെ കാലൊടിഞ്ഞു. കൂടാതെ ലിഫ്റ്റിലുണ്ടായിരുന്ന മലി നജുദേവി(45),മംതദേവി പർമർ(53),ശങ്കർലാൽ കുമേത്ത്(49),ഗീത കുമാവത്ത്(45),ഗാസ്തുദേവി(56),ഭൻവാരി ദേവി(54) എന്നിവർക്കും പരുക്കേറ്റിരുന്നു.
തുടർന്ന് ഇവർ ആലപ്പുഴ ജനറൽ ആശുപത്രിയിലും തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ചികിത്സ പൂർത്തിയാകുന്നതിനു മുൻപേ ഇവർ ഹൈദരാബാദിലേക്ക് തിരികെ പോയിരുന്നു.
തുടർന്ന് ഹൈദരാബാദിൽ വിദഗ്ദ ചികിത്സ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം നോർത്ത് സ്റ്റേഷനിൽ അഭിഭാഷകൻ മുഖേന പരാതി നൽകുകയായിരുന്നു. ലിഫ്റ്റ് തകരാറിലായപ്പോൾ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നില്ലെന്നും ജീവനക്കാരുടെ ഭാഗത്തു നിന്നും അനാസ്ഥയുണ്ടായതായും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് ഇവർ പരാതി നൽകിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

