തെന്മല ∙ തിരുമംഗലം ദേശീയപാതയിൽ കെഎസ്ആർടിസി ബസിൽ കൂട്ടിയിടിച്ചു നിയന്ത്രണം വിട്ട ടോറസ് ലോറി താഴ്ചയിലേക്കു മറിഞ്ഞു.
ഇടമൺ 34ൽ ആയിരുന്നു അപകടം. കൊല്ലത്തു നിന്നും തെങ്കാശിയിലേക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസ്.
തമിഴ്നാട്ടിൽ നിന്നു സിമന്റ് കയറ്റിയെത്തിയതായിരുന്നു ടോറസ് ലോറി. ലോറിയുടെ ക്യാബിനിൽ കുടുങ്ങി പരുക്കേറ്റ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി ഷൺമുഖരാജനെ (37) പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമല്ല. കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് പരുക്കില്ല.
2 ദിവസം മുൻപ് ആര്യങ്കാവ് ചെക്പോസ്റ്റിനു സമീപം ചരക്കു ലോറി നിയന്ത്രണം വിട്ടു പാണ്ഡ്യൻപാറ റോഡിലേക്ക് ഇടിച്ചുകയറി നിർത്താൻ ശ്രമിക്കുമ്പോൾ വശത്തേക്കു മറിഞ്ഞിരുന്നു.
ദേശീയപാതയിൽ അപകടങ്ങൾ പെരുകുന്ന പശ്ചാത്തലത്തിൽ സുരക്ഷ ഒാഡിറ്റ് നടത്തി സുരക്ഷ ശക്തമാക്കാൻ മുൻകരുതലുകൾ എടുത്തിരുന്നെങ്കിലും അപകടങ്ങളുടെ തോത് കുറയ്ക്കാനാകുന്നില്ല. കഴിഞ്ഞ ശബരിമല സീസണിൽ കോട്ടവാസലിൽ തീർഥാടക വാഹനം നിയന്ത്രണം വിട്ടു പാതയോരത്തെ താഴ്ചയിലേക്കു മറിഞ്ഞ അപകടത്തിൽ ഒരു തീർഥാടകൻ മരിച്ചിരുന്നു.
അതിവേഗത്തിലും അമിതലോഡിലും പോകുന്ന ചരക്കുലോറികൾ ദേശീയപാതയിൽ ഭീതി പടർത്തിയിട്ടും നിയമനടപടി ഇല്ലാത്തതാണ് അപകടങ്ങൾ കുറയാത്തിതിനു കാരണമെന്നാണു പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

