മങ്കൊമ്പ് ∙ മദ്യ ലഹരിയിൽ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി റിമാൻഡിൽ. തിരുവല്ല കുറ്റൂർ മണ്ണാരുപറമ്പിൽ ബാബു തോമസിനെയാണു (57) രാമങ്കരി കോടതി റിമാൻഡ് ചെയ്തത്.
ഹോം നഴ്സായി ജോലി ചെയ്തിരുന്ന വീട്ടിൽ പ്രശ്നം സൃഷ്ടിച്ച ബാബുവിനെ തിങ്കളാഴ്ച രാത്രി പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലിത്തിച്ചപ്പോഴാണു സംഭവം.
മദ്യ ലഹരിയിലായിരുന്ന പ്രതി ആശുപത്രിയിൽ എത്തിയപ്പോൾതന്നെ നിലത്തുകിടന്ന് ഉരുണ്ടു. തുടർന്നു ഡോക്ടർ പരിശോധിക്കുന്ന മുറിയുടെ വാതിൽ ചവിട്ടി തകർത്തു.
അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ബെഡിൽ ഉറപ്പിച്ച ട്രിപ് സ്റ്റാൻഡ് ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഭീഷണി തുടർന്നതോടെ പൊലീസും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ സിനു ജോസഫും ചേർന്ന് ഏറെ പണിപ്പെട്ടാണു പ്രതിയെ കീഴ്പ്പെടുത്തിയത്. സംഭവത്തിൽ ആശുപത്രിയിൽ പ്രതിഷേധ യോഗം നടത്തി.
കെജിഎംഒ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സാബു സുഗതൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ.സിന്ധു ശ്രീധരൻ അധ്യക്ഷത വഹിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബൈജു പ്രസാദ്, ഡോ.
പി.വിനോദ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

