മൂവാറ്റുപുഴ∙ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ, എഐ (നിർമിത ബുദ്ധി) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിഡിയോകളിലൂടെ പ്രചാരണം ശക്തമാക്കി സ്ഥാനാർഥികൾ. സ്ഥാനാർഥികളുടെ വ്യക്തിപരമായ നന്മയും, വിനയവും, സ്നേഹവും എടുത്തു കാണിക്കുന്നതിനൊപ്പം, നാടിന്റെ മനോഹര ദൃശ്യങ്ങൾ കോർത്തിണക്കിയുമുള്ള എഐ നിർമിത വിഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
ചായക്കടകൾ, നാട്ടിൻപുറങ്ങളിലെ കൂട്ടായ്മകൾ, ഗ്രാമീണ കാഴ്ചകൾ എന്നിവ പശ്ചാത്തലമാക്കിയുള്ള വിഡിയോകളിൽ സ്ഥാനാർഥികളുടെ ‘എഐ നിർമിത സുന്ദര ദൃശ്യങ്ങൾ’ ആണ് പ്രധാന ആകർഷണം.
പാർട്ടിയുടെ ചിഹ്നവും മുദ്രാവാക്യങ്ങളും സ്ഥാനാർഥിയുടെ പേരും നൊടിയിടകൊണ്ട് മിന്നിമായുന്ന ഈ വിഡിയോകൾ അവസാന നിമിഷത്തെ പ്രചാരണത്തിന് സ്ഥാനാർഥികൾ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ട്.പ്രഫഷനൽ ഏജൻസികളെ ഇത്തരം പ്രചാരണ വിഡിയോകൾക്കായി സമീപിക്കുമ്പോൾ 10,000 മുതൽ 25,000 വരെയാണു ചെലവ്.
എന്നാൽ എഐ സാങ്കേതികവിദ്യയിൽ വൈദഗ്ധ്യമുള്ള വിദ്യാർഥികളെ കണ്ടെത്തി ഇവരെ ആശ്രയിക്കുകയാണ് നാട്ടിൻപുറങ്ങളിലെ സ്ഥാനാർഥികൾ. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവരെയും കോളജ് വിദ്യാർഥികളെയും എല്ലാം സ്വാധീനിച്ച് സ്ഥാനാർഥികൾ ഉഗ്രൻ എഐ വിഡിയോകൾ നിർമിക്കുന്നുണ്ട്.
വയറു നിറയെ ബിരിയാണിയും മിൽക് ഷേക്കും മോക്ടെയിലും ഒക്കെ വാങ്ങി നൽകിയാൽ ചുരുങ്ങിയ സമയം കൊണ്ട് മികച്ച നിലവാരമുള്ള എഐ വിഡിയോകൾ നിർമിച്ച് നൽകാൻ വിദ്യാർഥികൾ ഇവിടുണ്ടെന്ന് കിഴക്കൻ മേഖലയിലെ ഒരു സ്ഥാനാർഥി പറയുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ തിരഞ്ഞെടുപ്പ് പ്രചാരണം വിദ്യാർഥികൾക്ക് ഒരു ‘ചാകര’യായി മാറിയിരിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

