ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ദുരിതത്തിലായ ശ്രീലങ്കയെ സഹായിക്കാനിറങ്ങിയ പാക്കിസ്ഥാൻ നാണക്കേടിന്റെ നെറുകയിൽ. ‘പാക്കിസ്ഥാൻ എപ്പോഴും ശ്രീലങ്കയ്ക്കൊപ്പം’ എന്ന അവകാശവാദത്തോടെ കയറ്റിവിട്ട
ദുരിതാശ്വാസ കിറ്റിലെ സാധനങ്ങളെല്ലാം കാലാവധി കഴിഞ്ഞവ. ഇത് സഹായമല്ലെന്നും അപമാനിക്കലാണെന്നും വ്യക്തമാക്കി ശ്രീലങ്ക ഔദ്യോഗികമായി തന്നെ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചു.
മരുന്നുകൾ, ഭക്ഷണ പായ്ക്കറ്റുകൾ, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയാണ് പാക്കിസ്ഥാൻ ശ്രീലങ്കയിലേക്ക് അയച്ചത്.
ഇവ പരിശോധിച്ച ശ്രീലങ്കൻ അധികൃതർ ‘ഗൗരവമായ പ്രശ്നമുണ്ടെന്ന്’ ദുരിതാശ്വാസ വകുപ്പിനെയും വിദേശകാര്യ വകുപ്പിനെയും അറിയിച്ചു. തുടർന്നാണ് ശ്രീലങ്ക പ്രതിഷേധം അറിയിച്ചത്.
അനിഷ്ടം പ്രകടമാക്കിയ ശ്രീലങ്ക, പാക്കിസ്ഥാന്റെ ആത്മാർഥതയെയും സഹായങ്ങളെയും അവിശ്വസിക്കേണ്ട സാഹചര്യമാണുള്ളതെന്നും വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.
Pakistan High Commission in Sri Lanka has deleted this tweet after being caught sending expired food material to Sri Lanka.
⬇️ ശ്രീലങ്ക കടുത്ത പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുമ്പോഴുള്ള ഇത്തരം സംഭവങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ദുരിതാശ്വാസ സഹായമായി എത്തിക്കുന്ന വസ്തുക്കളെല്ലാം കർശന പരിശോധനയ്ക്ക് വിധേയമാക്കേണ്ട അവസ്ഥയാണ് പാക്കിസ്ഥാൻ സൃഷ്ടിച്ചതെന്നും ശ്രീലങ്ക വ്യക്തമാക്കിയിട്ടുണ്ട്.
2022 നിർമിച്ചതെന്ന് വ്യക്തമാക്കുന്ന കിറ്റുകളിൽ ‘എക്സ്പയറി’ തീയതി കാണിച്ചിരിക്കുന്നത് 2024 എന്നാണ്.
ദുരിതാശ്വാസ സഹായത്തിന്റെ പേരിൽ പാക്കിസ്ഥാൻ ഇതിനുമുൻപും നാണക്കേടിലായിട്ടുണ്ട്. 2015ൽ ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായ നേപ്പാളിലേക്ക് അയച്ച സാധനങ്ങളും പാക്കിസ്ഥാനെതിരെ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.
ഇറച്ചിയടങ്ങിയ ഭക്ഷ്യവസ്തുക്കൾ പാക്കിസ്ഥാൻ അയച്ചതായിരുന്നു വിവാദത്തിന് ഇടയാക്കിയത്.
നുണപ്രചാരണം തകർത്ത് ഇന്ത്യ
ഇതിനിടെ, ശ്രീലങ്കയിലേക്കുള്ള പാക്കിസ്ഥാന്റെ ദുരിതാശ്വാസ വിമാനത്തിന് ഇന്ത്യ വ്യോമപാത നിഷേധിച്ചുവെന്ന പാക്കിസ്ഥാനി മാധ്യമങ്ങളുടെ നുണപ്രചാരണവും പൊളിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അന്നേദിവസം വ്യോമപാത തുറന്നുനൽകണമെന്ന് പാക്കിസ്ഥാൻ അഭ്യർഥിച്ചത്.
വൈകിട്ട് 5.30ഓടെ തന്നെ ഇന്ത്യ ഔദ്യോഗികമായി അനുമതിയും നൽകി.
പാക്കിസ്ഥാനി മാധ്യമങ്ങളുടേത് അടിസ്ഥാനരഹിതവും നുണപ്രചാരണവുമാണെന്നും ഇന്ത്യ പ്രതികരിച്ചു. ഇന്ത്യ നേരത്തേ ‘സാഗർ ബന്ധു’ എന്ന പേരിട്ട
ദൗത്യവുമായി ശ്രീലങ്കയ്ക്ക് 53 ടൺ ദുരിതാശ്വാസ സാധനങ്ങൾ നൽകിയിരുന്നു. ദിത്വ വിതച്ച ദുരിതത്തിൽ ശ്രീലങ്കയിൽ മാത്രം 300ലേറെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്തൊനീഷ്യ, തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലും ദിത്വ നാശംവിതച്ചിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

