പാപ്പിനിശ്ശേരി ∙ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് കാരണം യാത്രക്കാർക്ക് ട്രെയിനിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ട്. ഉയരക്കുറവ് കാരണം പലപ്പോഴും പ്ലാറ്റ്ഫോമിലേക്ക് യാത്രക്കാർ ചാടിയിറങ്ങേണ്ട
സ്ഥിതിയാണ്. ഭിന്നശേഷിക്കാർക്കും, മുതിർന്ന പൗരന്മാർക്കും ട്രെയിനിൽ കയറാനും ഇറങ്ങാനും സാധിക്കുന്നില്ല.
ഇതിനിടയിൽ പലരും അപകടത്തിൽപെടുന്നതും പതിവാണ്. ദിവസേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ വർഷങ്ങളായി വികസനമില്ലാതെ കടുത്ത അവഗണനയിലാണ്.
പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് കാരണം പലപ്പോഴും യാത്രക്കാർ അപകടത്തിൽപെടുന്നു.
നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.
സി.അബ്ദുൽ റഷീദ്, ട്രെയിൻ യാത്രക്കാരൻ
ഇരുഭാഗത്തെയും പ്ലാറ്റ്ഫോമുകൾക്ക് ഉയരമില്ല. സ്റ്റേഷനു സമീപം കാടുകയറിയതും രാത്രിയിലെ വെളിച്ചക്കുറവും പ്രശ്നമാണ്.
യാത്രക്കാർക്ക് മഴ കൊള്ളാതെ കയറി നിൽക്കാൻ പോലും ഇടമില്ല. ഹാൾട്ട് സ്റ്റേഷനായി തരംതാഴ്ത്തിയതോടെ ടിക്കറ്റ് വിൽപന കമ്മിഷൻ ഏജന്റുമാർക്ക് നൽകി.
ട്രെയിൻ വരുന്നതിനു അര മണിക്കൂർ മുൻപ് മാത്രമാണ് സ്റ്റേഷൻ തുറന്നു പ്രവർത്തിക്കുന്നത്. സ്റ്റേഷനിൽ വിരലിൽ എണ്ണാവുന്ന ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ് ഉള്ളത്.
യാത്രക്കാരെ ആകർഷിക്കാൻ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

