മട്ടാഞ്ചേരി∙ ഉംറ യാത്രയ്ക്കുള്ള വീസയും ഫ്ലൈറ്റ് ടിക്കറ്റും വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽ നിന്ന് പണം തട്ടിയ കേസിൽ തലശ്ശേരി സ്വദേശി മുഹമ്മദ് റിഫാൻ (25)അറസ്റ്റിൽ. പാലക്കാട് സ്വദേശിനി ജുബൈരിയയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
പാണ്ടിക്കുടി 14–765ൽ വി.കെ.അബ്ദുൽ കരീം– ഷീജ അബ്ദുൽ കരീം എന്നിവർ നൽകിയ പരാതിയിലാണ് റിഫാൻ അറസ്റ്റിലായത്. ജനുവരി 6ന് ഫ്ലൈറ്റ് ടിക്കറ്റിനായി ഇവർ 90,400 രൂപ കൊടുത്തു.
പിറ്റേന്ന് തന്നെ സൗദി അറേബ്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് വന്നു.
യാത്ര ചെയ്യേണ്ട ഫെബ്രുവരി 28നാണ് ടിക്കറ്റ് വ്യാജമാണെന്ന വിവരം ദമ്പതികൾ അറിയുന്നത്.
ഇവരുടെ യാത്ര മുടങ്ങി. പിന്നീട് പുതിയ ടിക്കറ്റും വീസയും എടുത്താണ് ഇവർ യാത്ര തിരിച്ചത്.
ഇവരുടെ ഗ്രൂപ്പിൽ പെട്ട 22 പേരാണ് വഞ്ചിക്കപ്പെട്ടത്.
മട്ടാഞ്ചേരി പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

