വൈപ്പിൻ∙ മുനമ്പം നിവാസികളുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ മുനമ്പം ഭൂസംരക്ഷണ സമിതി നടത്തി വന്ന സമരം അവസാനിപ്പിച്ചു. അതേസമയം, ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി മുനമ്പം സമര സമിതി എന്ന പേരിൽ ഒരു വിഭാഗം സമരം തുടങ്ങുകയും ചെയ്തു.
മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണു സമരം താൽക്കാലികമായി അവസാനിപ്പിക്കുന്നതായി ഭൂസംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചത്.
മുനമ്പം നിവാസികൾക്കു തങ്ങളുടെ കൈവശ ഭൂമിയിലെ അവകാശം നിയമപരമായിത്തന്നെ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും എന്നായിരുന്നു തുടക്കം മുതൽ സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും അതിൽ മാറ്റമുണ്ടാവില്ലെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
മുനമ്പത്തുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ.രാജനും വ്യക്തമാക്കി. എംഎൽഎമാരായ കെ. എൻ.
ഉണ്ണിക്കൃഷ്ണൻ, ജോസ് മൈക്കിൾ, ഫാ. ആന്റണി സേവ്യർ തറയിൽ, സമിതി ഭാരവാഹികളായ ബെന്നി കുറുപ്പശ്ശേരി, സെബാസ്റ്റ്യൻ പാലയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇതിനിടെ, മുനമ്പം ജനതയുടെ റവന്യു അവകാശങ്ങൾ പൂർണമായി പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യം കൈവരിക്കാതെയാണു ഭൂസംരക്ഷണ സമിതി സമരം അവസാനിപ്പിക്കുന്നതെന്നു പറഞ്ഞ് ഒരു വിഭാഗം യോഗസ്ഥലത്തു നിന്ന് ഇറങ്ങിപ്പോയി ബീച്ച് റോഡിനോടു ചേർന്ന് ഒരുക്കിയ പുതിയ പന്തലിൽ സമരം ആരംഭിച്ചു.
ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട കേസ് വരുംദിനങ്ങളിൽ കോടതി പരിഗണനയ്ക്കു വച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇപ്പോൾ ലഭിച്ചിട്ടുള്ളതു താൽക്കാലിക ആശ്വാസം മാത്രമാണെന്നും സമര സമിതിയുടെ പ്രസിഡന്റ് റോയി കുരിശിങ്കൽ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

