തേർത്തല്ലി ∙ മേഖലയിലെ പ്രധാന പാതയായ തേർത്തല്ലി- എരുവാട്ടി- ചപ്പാരപ്പടവ് പിഡബ്ല്യുഡി റോഡ് നവീകരണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. തേർത്തല്ലിയിൽ നിന്നുള്ള ഒരു കിലോമീറ്റർ ഭാഗത്തെ നവീകരണമാണ് മാസങ്ങളായി പൂർത്തിയാകാതെ കിടക്കുന്നത്. അവസാന ഭാഗത്തെ 150 മീറ്റർ ടാർ ചെയ്യാതെ ഇട്ടിരിക്കുന്നു.
ഇവിടെ ഇപ്പോൾ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. വാഹനങ്ങൾക്ക് ഇത് അപകടഭീഷണി ഉയർത്തുന്നു.
ഇരുചക്ര വാഹനങ്ങൾക്കാണ് ഭീഷണി കൂടുതലും. ഒട്ടേറെ ഇരുചക്രവാഹനങ്ങൾ ഇതിനകം തന്നെ അപകടത്തിൽപെട്ടു.
ഇവിടെ നിന്ന് കുത്താട് വരെയുള്ള 750 മീറ്റർ ദൂരമാണ് ഏറ്റവും ദുർഘടം. വീതി നന്നേ കുറഞ്ഞ ഇവിടെ മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
ചെറിയ വാഹനങ്ങൾ ടാറിങ് ഭാഗത്ത് നിന്ന് പുറത്തിറക്കാൻ പറ്റാത്ത അവസ്ഥയാണ്. മേരിഗിരി ലിറ്റിൽഫ്ലവർ ഫൊറോന ദേവാലയം, മേരിഗിരി ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, ചെറുപുഷ്പം യുപി സ്കൂൾ, ചെറുപുഷ്പം പാരിഷ് ഹാൾ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്.
സ്കൂൾ കുട്ടികൾ അടക്കം ദിനംപ്രതി നൂറു കണക്കിന് ആളുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്.
ആറ് ബസുകൾ അടക്കം ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് കൂടിയാണിത്. ഈ റോഡിൽ നിന്ന് തിരിഞ്ഞുപോകുന്ന മറ്റു റോഡുകളും ഉണ്ട്.
കരാറുകാരുടെയും അധികൃതരുടെയും അനാസ്ഥയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അവർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

