മാന്നാർ ∙ നാലുതോടു പാടശേഖരത്തിലെ നിലമൊരുക്കൽ പൂർത്തിയായി, വിത 4ന് നടക്കും. മാന്നാർ –ചെന്നിത്തല പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന നാലുതോടു പാടശേഖരം 252 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു.
ഇതുകൂടാതെ ഇവിടെ 10 ഏക്കറോളം വർഷങ്ങളായി വർഷങ്ങളായി തരിശു കിടക്കുന്നുണ്ട്. കനത്തമഴയെയും കാലാവസ്ഥയെയും അതിജീവിച്ച് രണ്ടാഴ്ച കൊണ്ടാണ് നാലുതോട്ടിലെ നിലമൊരുക്കൽ പൂർത്തിയായത്.
പത്തോളം ട്രാക്ടറുകൾ ഒരേ സമയത്തു നിലമുഴതും ഇതേ സമയത്ത് വിവിധ സ്ഥലങ്ങളിൽ പമ്പിങും നടത്തിയുമാണ് നിലമൊരുക്കൽ വേഗത്തിൽ പൂർത്തിയായത്.
മഴക്കു മുൻപ് നിലമൊരുക്കൽ നടത്തിയ കർഷകർക്ക് ഇരട്ടിപ്പണി ഇത്തവണ ചെയ്യേണ്ട സാഹചര്യമുണ്ടായി.
കനത്ത മഴ കാരണം പാടത്തു ദിവസങ്ങളോളം വെള്ളം കെട്ടിക്കിടന്നതാണ് നിലമൊരുക്കലിനെ കാര്യമായി ബാധിച്ചത്. 25 ൽ അധികം കർഷകർക്കു മുടക്കിയത്രയും തുക നഷ്ടമായിട്ടുണ്ട്.
വീണ്ടും വായ്പയെടുത്താണ് കർഷകർ നിലമൊരുക്കൽ പൂർത്തിയാക്കിയത്.
കൃഷിഭവൻ മുഖേന പഞ്ചായത്ത് ഫണ്ടിൽ നിന്നുമാണ് വിത്തു സൗജന്യമായി ലഭിച്ചത്. ഇക്കുറി ഒൻപതര ടൺ വിത്താണ് മുഴുവൻ കർഷകർക്കുമായി ലഭിച്ചത്.
15 ടൺ വിത്താണ് വേണ്ടത്. ഇനിയും 5 ടൺ വിത്ത് കർഷകർ കൈക്കാശ് മുടക്കി വാങ്ങേണ്ട
സ്ഥിതിയാണെന്നും 3 വർഷമായി പമ്പിങ് സബ്സിഡി ലഭിക്കുന്നില്ലെന്നും നാലുതോടു പാടശേഖര സമിതി പ്രസിഡന്റ് ഹരിദാസ് കിംകോട്ടേജ്, സെക്രട്ടറി രവീന്ദ്രനാഥ കൈമളും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

