വടകര ∙ ദേശീയപാതയിലെ പ്രവൃത്തിയുടെ ഭാഗമായി മീത്തലെ മുക്കാളിയിൽ രണ്ടു തവണ മണ്ണിടിഞ്ഞ പടിഞ്ഞാറു ഭാഗത്തെ അപകട ഭീഷണിയിലായ വീട്ടിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ ഇനിയും നടപടി ഇല്ല.
ഒരു വർഷം മുൻപ് മണ്ണിടിഞ്ഞ കിഴക്കു ഭാഗത്തെ സോയിൽ നെയ്ലിങ് ഉൾപ്പെടെ തകർന്നിട്ടും സമീപത്തെ വീടുകൾ ഭീഷണിയിലായിട്ടും ഒരു നടപടിയും ഇല്ലാത്തത് പടിഞ്ഞാറു ഭാഗത്തെ വീട്ടുകാരെ ശരിക്കും ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്.
അഴിയൂർ പഞ്ചായത്ത് 14–ാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശത്താണ് വീടും സ്ഥലവും ഉള്ളത്. അശാസ്ത്രീയമായി മണ്ണ് നീക്കിയതിനാലാണ് ഇടിഞ്ഞത്.
വീടും സ്ഥലവും ഏതു നിമിഷവും വീഴാൻ പാകത്തിലാണ് ഉള്ളത്. വീടിനോടു ചേർന്ന വിറകുപുര നേരത്തെ തകർന്നിരുന്നു.
വീട്ടുടമ വലിയ പുനംപറമ്പത്ത് കുഞ്ഞിമറിയവും മകളും 2 കുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്.
താഴ്ചയിൽ മണ്ണ് എടുത്തതിനാൽ വീട് വളരെ ഉയരത്തിലാണ് ഉള്ളത്. സംരക്ഷണ ഭിത്തി നിർമിക്കുമെന്ന് പറഞ്ഞെങ്കിലും ഈ ഭാഗത്ത് ദേശീയപാതയുടെ പ്രവൃത്തി തന്നെ നിലച്ച മട്ടാണ്.
എത്രയും വേഗം കുടുംബത്തെ മാറ്റി പാർപ്പിക്കുകയും വീട് നിർമിക്കുന്നതിന് ധനസഹായവും നഷ്ടപരിഹാരവും നൽകുകയും ചെയ്യണമെന്നാണ് ആവശ്യം.
ദേശീയപാതയിൽ മണ്ണിടിഞ്ഞ മീത്തലെ മുക്കാളിയിൽ ഭീഷണിയിലായ വലിയ പുനംപറമ്പത്ത് കുഞ്ഞിമറിയത്തിന്റെ വീട്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

