വടശേരിക്കര ∙ ഓരോ മഴക്കാലവും പിന്നിടുമ്പോൾ ബംഗ്ലാംകടവ് പാലത്തിന്റെ തൂണുകളുടെ അടിത്തറ കൂടുതൽ തെളിയുന്നു. പാലത്തിന്റെ നിലനിൽപ്പിനുതന്നെ ഇതു ഭീഷണിയാണ്.
വടശേരിക്കര പഞ്ചായത്തിലെ ബംഗ്ലാംകടവ്, വടശേരിക്കര എന്നീ കരകളെ ബന്ധിപ്പിച്ച് പമ്പാനദിയിലാണു പാലം പണിതിട്ടുള്ളത്. ആറ്റിൽ 4 തൂണുകളും ഇരുകരകളിലായി 3 തൂണുകളും അബട്ട്മെന്റുകളുമാണ് പാലത്തിന്.
ഇതിൽ ആറ്റിലെ 3 തൂണുകളുടെ അടിത്തറയാണു കൂടുതൽ തെളിഞ്ഞിരിക്കുന്നത്.
കിണർ രൂപത്തിലാണു എല്ലാ തൂണുകൾക്കും പൈലിങ് നടത്തിയിട്ടുള്ളത്. മുക്കം റോഡിനോടു ചേർന്ന ഭാഗത്തെ തൂണിന്റെ അടിത്തറയാണ് കൂടുതൽ തെളിഞ്ഞു നിൽക്കുന്നത്.
നിലവിൽ ജലോപരിതലത്തിൽ തന്നെ നാലടിയോളം തെളിഞ്ഞു കാണാനുണ്ട്. വെള്ളത്തിനടിയിൽ ഇതിലധികം തെളിഞ്ഞിട്ടുണ്ട്.
ഇതോടു ചേർന്ന മറ്റു 2 തൂണുകളിലും ഇതേ സ്ഥിതിയുണ്ട്. 2 പതിറ്റാണ്ടു മുൻപു നിർമിച്ച പാലമാണിത്. അനിയന്ത്രിതമായ മണൽവാരലാണ് പാലത്തിന്റെ അടിത്തറ തെളിയാൻ കാരണം.
കൂടാതെ ആറിന്റെ അടിത്തട്ട് കൂടുതൽ താഴുകയും ചെയ്തു.
മണൽ പരപ്പുകൾ പ്രകടമായിരുന്ന കടവിൽ ഇപ്പോൾ പാറക്കൂട്ടങ്ങളാണ് ശേഷിക്കുന്നത്. മഹാപ്രളയത്തിലും വെള്ളപ്പൊക്കത്തിലും മണൽ ഒഴുകി താഴേക്കു പോയി.
കല്ലാറ് പമ്പാനദിയുമായി സംഗമിക്കുന്നത് ഇവിടെയാണ്. കല്ലാറ്റിൽ നിന്നുള്ള കുത്തൊഴുക്കിൽ ബംഗ്ലാംകടവ് ഭാഗത്ത് അടിയുന്ന മണൽ ഒലിച്ചു പോകുകയാണ്.
ജലനിരപ്പു താഴുമ്പോൾ പാലത്തിന്റെ തൂണുകളുടെ ഉറപ്പ് പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

