തളിപ്പറമ്പ് ∙ എന്നും പുലർച്ചെ ആറിനു ഹോട്ടൽ തുറക്കാനെത്തുന്ന പൂവം ഷൈജ ഹോട്ടൽ ഉടമ രാജി ദിലീപിനും തൊട്ടുപിന്നാലെയെത്തുന്ന ജീവനക്കാരി പി.വി.ശ്രീജയ്ക്കും തിരക്കൊഴിഞ്ഞ നേരമില്ല. ഭക്ഷണം കഴിക്കാൻ ആളെത്തുംമുൻപേ ജോലികൾ തീർത്തിട്ടുവേണം ഇരുവർക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ. പരിയാരം പഞ്ചായത്തിലെ പനങ്ങാട്ടൂർ വാർഡിൽ രണ്ടാം തവണയാണു യുഡിഎഫ് സ്ഥാനാർഥിയായി ശ്രീജ മത്സരിക്കുന്നത്.
ആദ്യം പത്രിക നൽകിയതും ശ്രീജ തന്നെ. ശ്രീജ നൽകിയ പ്രേരണയിലാണു കുറുമാത്തൂർ പഞ്ചായത്തിലെ മഴൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി രാജി പത്രിക നൽകിയത്.
നാടൻ ഭക്ഷണങ്ങൾ കൊണ്ടു വൈറലാണു ഷൈജ ഹോട്ടൽ.
രാജിയുടെ പിതാവ് നടത്തിയിരുന്ന ഹോട്ടൽ കുറച്ചുകാലം ജ്യേഷ്ഠൻ നടത്തി. പിന്നീടാണു രാജിയും ഭർത്താവ് ദിലീപും ഹോട്ടൽ ഏറ്റെടുത്തത്.
കുറുമാത്തൂരിൽ ഭർത്താവ് നാരായണനൊപ്പം സ്വന്തമായി ഹോട്ടൽ നടത്തിയ ശേഷമാണ്, ഏതാനും മാസങ്ങൾക്കു മുൻപ് ശ്രീജ ഇവിടെയെത്തിയത്. സിപിഎം ശക്തികേന്ദ്രങ്ങളായ വാർഡുകളിലാണു രണ്ടുപേരുടെയും മത്സരം.
ജയിക്കുമോ എന്ന ചോദ്യവും അതുകൊണ്ട് ശക്തം.പക്ഷേ, ചോദ്യത്തിനുനേരെ ചെറുചിരി പാസാക്കി ഇരുവരും പറഞ്ഞു– ജയിക്കാൻ തന്നെയാണ് ഈ മത്സരം! … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

