കളമശേരി ∙ വ്യവസായ മേഖലയിലേക്കു ലോറികളിൽ കൊണ്ടുപോകുന്ന സൾഫറും ഉപ്പും വൻതോതിൽ റോഡിൽ വീഴുന്നത് വലിയ തോതിൽ ആരോഗ്യ, പാരിസഥിതിക പ്രശ്നങ്ങൾക്കു വഴിതെളിക്കുമെന്ന് പരാതി. യാതൊരു സുരക്ഷാ ക്രമീകരണവുമില്ലാതെയാണ് സൾഫർ കൊണ്ടുപോകുന്നതെന്ന് ഏലൂരിലെ നാട്ടുകാർ പറയുന്നു.
റോഡിൽ വീഴുന്ന സൾഫറിനു മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ, അവ പൊടിഞ്ഞ്, കാറ്റിൽ പറക്കുന്നതാണ് പ്രശ്നത്തിനിടയാക്കുന്നത്.
ഇതുമൂലം നാട്ടുകാർക്കും യാത്രികർക്കും കണ്ണെരിച്ചിലും ശ്വാസതടസ്സവും ഉണ്ടാകുന്നു. വീടുകളിലും ഹോട്ടലുകളിലും ഭക്ഷണസാധനങ്ങൾക്കു മുകളിൽ വരെ സൾഫർ പൊടി വീഴുന്നുണ്ട്.
മഴക്കാലത്ത് വെള്ളത്തിൽ അലിഞ്ഞ് വഴിയോരത്തെ വൃക്ഷങ്ങൾക്കും ഭീഷണിയാകുന്നുണ്ട്.
രാസവസ്തുക്കൾ കയറ്റിപ്പോകുന്ന വാഹനങ്ങൾ ഒരു നിയന്ത്രണവും പാലിക്കാതെയാണ് പോകുന്നത്. അമിതഭാരം കയറ്റി വരുന്ന വാഹനങ്ങൾ വേഗത്തിൽ വളവുകൾ വീശിയെടുക്കുമ്പോഴാണു രാസവസ്തുക്കൾ റോഡിൽ വീഴുന്നത്.
സൾഫറും ഉപ്പുമാണ് സ്ഥിരമായി റോഡിൽ ചാടുന്നത്. പലപ്രാവശ്യം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്നു നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

