പെരുമ്പാവൂർ ∙ പ്രായത്തെ തോൽപിക്കുന്ന പോരാട്ട വീര്യവുമായി 89–ാം വയസ്സിൽ പി.
എൻ.നാരായണൻ നായർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥിയാണ് അശമന്നൂർ പഞ്ചായത്ത് 2–ാം വാർഡായ പുന്നയത്ത് സ്വതന്ത്രനായി മത്സരിക്കുന്ന ഇദ്ദേഹം.
ഈ പ്രായത്തിൽ മത്സരിക്കാൻ തോന്നിയതെന്താണെന്നു ചോദിച്ചാൽ മറുപടി ഇങ്ങനെ: ‘എനിക്കങ്ങനെ പ്രായമൊന്നുമായിട്ടില്ല. യോഗമുണ്ടെങ്കിൽ വിജയിക്കും.
ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്’.
ചെറുകുന്നം കാര്യത്ത് കുടുംബാംഗമായ നാരായണൻനായർ ജില്ലാ ഹെൽത്ത് എജ്യുക്കേഷൻ ഓഫിസറായാണ് വിരമിച്ചത്. സിപിഐ സഹയാത്രികനാണ്.
ഭാര്യയും ആരോഗ്യ വകുപ്പ് റിട്ട. ഉദ്യോഗസ്ഥയുമായ സരോജിനിയമ്മ 1995–2000 കാലത്ത് അശമന്നൂർ പഞ്ചായത്തിൽ സിപിഎം പ്രതിനിധിയായി വിജയിച്ച് പ്രസിഡന്റായിരുന്നു.
3 മക്കളും വിവാഹിതരാണ്. ഭാര്യയുടെ മരണശേഷം ചെറുകുന്നം കമ്പനിപ്പടിയിലെ വീട്ടിൽ ഒറ്റയ്ക്കാണു താമസം.
നിലവിൽ സിപിഎം സിറ്റിങ് വാർഡാണ്.
BABY ദിവപ്രിയ
പത്തനംതിട്ട ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ദിവപ്രിയ അനിലിനെ കോയിപ്രം ബ്ലോക്കിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആലോചിച്ചത് സ്ഥാനാർഥിക്ക് മത്സരിക്കാനുള്ള പ്രായമെത്തും മുൻപാണ്.
മാത്രമല്ല സ്ഥാനാർഥി പരീക്ഷച്ചൂടിലായിരുന്നു. കോട്ടയം പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിൽ ഏഴാം സെമസ്റ്റർ ബിടെക് വിദ്യാർഥിയായിരുന്നു അന്ന്.
നവംബർ 16നാണ് ദേവപ്രിയയ്ക്ക് 21 വയസ്സ് പൂർത്തിയായത്. നവംബർ 20നു കോയിപ്രം ബ്ലോക്ക് 14–ാം ഡിവിഷനായ നന്നൂരിൽ പത്രിക നൽകി.
21–ാം പിറന്നാൾ സമ്മാനമെന്നോണമാണ് സ്ഥാനാർഥി പ്രഖ്യാപനം വന്നത്.
ദേവപ്രിയയുടെ അച്ഛൻ വള്ളംകുളം വിജയസദനത്തിൽ കെ.എൻ.അനിൽ കുമാർ കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. സിപിഎം അംഗമായതിനാൽ മകളെ മത്സരിപ്പിക്കുന്ന കാര്യം പാർട്ടി ആലോചിച്ചു.
വോട്ടു ചേർക്കുന്ന സമയത്ത് ദിവപ്രിയ തയ്വാനിൽ 3 മാസത്തെ ഇന്റേൺഷിപ് പരിപാടിയിലായിരുന്നു. ഓൺലൈനായി ഹാജരായാണ് വോട്ടു ചേർത്തത്.
മത്സരിക്കാനുള്ള തീരുമാനം അനിൽ കുമാർ മകൾക്കു വിട്ടുകൊടുത്തു. പിറ്റേന്നു മത്സരിക്കാൻ സമ്മതം അറിയിച്ചു.
ബിന്ദുവാണ് ദിവപ്രിയയുടെ അമ്മ. സഹോദരി ദേവപ്രിയ പുണെയിൽ ഇൻഫോസിസ് ജീവനക്കാരിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

