വൈക്കം ∙ വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറുന്നതോടെ വൈക്കത്തിന് ഇനി ആഘോഷദിനങ്ങൾ. അഷ്ടമിയുടെ വരവറിയിച്ച് ഇന്നു രാവിലെ 8ന് കൊടിയേറ്ററിയിപ്പ് നടത്തും.
ക്ഷേത്രത്തിലെ വിശേഷാൽ ചടങ്ങുകൾക്കു ശേഷം, ആചാരപ്രകാരം അവകാശിയായ മൂസത് ചമയങ്ങളില്ലാത്ത ആനപ്പുറത്ത് എഴുന്നള്ളി ഉദയനാപുരം ക്ഷേത്രത്തിൽ എത്തി മുഹൂർത്ത ചാർത്ത് വായിച്ച് കൊടിയേറ്റ് അറിയിക്കും. പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധീകരിച്ച് അയ്യർകുളങ്ങര കുന്തീദേവി ക്ഷേത്രം, തെക്കേനട
ഇണ്ടംതുരുത്തി മന എന്നിവിടങ്ങളിലും കൊടിയേറ്റ് അറിയിപ്പ് നടത്തും.
വൈകിട്ട് 4ന് സംയുക്ത എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആറാട്ടുകുളങ്ങര ക്ഷീരവൈകുണ്ഠപുരം ക്ഷേത്രത്തിൽ നിന്നു താലപ്പൊലി, കാവടി എന്നിവയുടെ അകമ്പടിയോടെ കുലവാഴ പുറപ്പാട് നടക്കും. നാളെ രാവിലെ 6.30നും 7.30നും മധ്യേ നടക്കുന്ന കൊടിയേറ്റിനോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി.സുനിൽകുമാർ കൊടിക്കീഴിൽ ഭദ്രദീപം തെളിയിക്കും.
നടൻ ദിലീപും നടി ഗൗരിനന്ദയും ചേർന്ന് കലാമണ്ഡപത്തിൽ ദീപം തെളിയിക്കും. 8ന് ആദ്യശ്രീബലി.
രാത്രി 9ന് കൊടിപ്പുറത്തുവിളക്ക്. 5, 6, 8, 11 തീയതികളിൽ ഉച്ചയ്ക്ക് 1ന് ഉത്സവബലി ദർശനം.
9ന് പുലർച്ചെ 5ന് വടക്കുംചേരിമേൽ എഴുന്നള്ളിപ്പ്, 10ന് പുലർച്ചെ 5ന് തെക്കുംചേരിമേൽ എഴുന്നള്ളിപ്പ്. 13ന് രാത്രി 10ന് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജ എന്നിവ നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

