കൊല്ലം∙ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബർ ഏഴ് വൈകിട്ട് ആറ് മുതൽ പോളിങ് ദിവസമായ ഡിസംബർ ഒൻപതിനു പോളിങ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നും റീപോളിങ് നടക്കുന്ന ദിവസങ്ങളിലും ജില്ലയിൽ ‘ഡ്രൈ ഡേ’ ആയിരിക്കും. മദ്യം വിൽക്കുന്ന, വിളമ്പുന്ന വിൽപനശാലകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ക്ലബ്ബുകൾ എന്നിവയും അടച്ചിടണം.
വ്യക്തികൾ മദ്യം സൂക്ഷിക്കുന്നതും നിരോധിച്ചു.
ലൈസൻസില്ലാത്ത വ്യക്തികളുടെയും സ്ഥലങ്ങളിലെയും മദ്യ സംഭരണവും വിൽപനയും കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ ഉത്തരവിട്ടു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉൾപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പോളിങ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിക്കാൻ കലക്ടർ ഉത്തരവായി. തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോട് കൂടിയുള്ള അവധി സ്ഥാപന ഉടമകൾ അനുവദിക്കണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു,
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

