പാലക്കുന്ന് ∙ വയനാട്ടുകുലവൻ തറവാടുകളും ദേവസ്ഥാനങ്ങളും തൊണ്ടച്ചന് പുത്തരി വിളമ്പാനുള്ള വാർഷിക പുതിയൊടുക്കലിന്റെ (പുത്തരി കൊടുക്കൽ) തിരക്കിലമർന്നു. പത്താമുദയത്തിനു ശേഷം ആരംഭിച്ച പുത്തരി അടിയന്തിരം വിഷുവിന്റെ വരവിന് മുൻപേ അവസാനിക്കും.
പുത്തരി കൊടുക്കലിന് തീയതി കുറിച്ച വയനാട്ടുകുലവൻ തറവാടുകൾ: പൂച്ചക്കാട് തായത്ത് തറവാട് -1, പാക്കം അടുക്കത്തിൽ തറവാട് -4, മാലാംകുന്ന് പുത്യക്കോടി തറവാട് -7, അരവത്ത് മീത്തൽ വീട് തറവാട് -7, ഉദുമ കണ്ണികുളങ്ങര വലിയവീട് തറവാട്-7, ഉദുമ തെക്കേക്കര പുതിയപുര തറവാട് -7, ഉദുമ പടിഞ്ഞാർ വീട് തറവാട്-12, തൃക്കണ്ണാട് കൊളത്തുങ്കാൽ തറവാട്-14, ഉദുമ കണ്ണികുളങ്ങര തറവാട്-14, ഉദുമ പടിഞ്ഞാർ കൊപ്പൽ വീട് തറവാട്-21, മലാംകുന്ന് കുന്നുമ്മൽ തറവാട്-21, ഉദുമ കോതാറമ്പത്ത് പുതിയപുര തറവാട്-23, ചിറമ്മൽ വലിയവീട് തറവാട്- 24, പള്ളം എരുത് വഴിക്കൽ തറവാട്-25, ചിറമ്മൽ പള്ളത്തിൽ തറവാട്-25, എരോൽ പതുക്കാൽ വീട് തറവാട്-25, പനയാൽ കോട്ടക്കാൽ തറവാട്-26, എരോൽ ചേരിക്കൽ തറവാട്- 27, ഉദുമ തെക്കേക്കര ചോയച്ചൻ തറവാട്-27, ഉദുമ തെക്കേക്കര കുണ്ടിൽ തറവാട്-28, പട്ടത്താനം തൈവളപ്പ് തറവാട്-28, മലാംകുന്ന് തല്ലാണി തറവാട്-30.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

