കൊല്ലം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ സിപിഎം–ബിജെപി പരസ്പര സഹായമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
യുഡിഎഫ് കോർപറേഷൻ പ്രകടനപത്രിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിൽ ഏറ്റവും കൂടുതൽ തവണ മാറ്റിവച്ചത് ലാവ്ലിൻ കേസാണെന്നതാണ് ഈ സഖ്യത്തിന്റെ പ്രത്യേകത.
ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അംഗീകരിക്കാൻ കഴിയാത്ത പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതി അംഗീകരിച്ചത് ഈ പ്രത്യേക ഡീലിന്റെ ഭാഗമാണ്.
തൊഴിലാളികളുടെ അവകാശങ്ങൾ എടുത്തു കളയുന്ന ലേബർ കോഡിന് അനുകൂലമായി കേരളം ചിന്തിച്ചതും ആ അവിശുദ്ധ സഖ്യത്തിന്റെ ഭാഗമാണ്. അധികാര വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിച്ചത് രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാരാണ്.
രാജീവ് ഗാന്ധിയുടെ സ്വപ്നം സാധ്യമാക്കിയത് കോൺഗ്രസ് നേതൃത്വം നൽകിയ നരസിംഹ റാവു സർക്കാരാണ്.
അധികാര വികേന്ദ്രീകരണത്തിനു പുറമേ, സംവരണത്തിലൂടെ വനിത ശാക്തീകരണം നടപ്പിലാക്കിയതും കോൺഗ്രസാണ്.എന്നാൽ, കേരളത്തിലെ പഞ്ചായത്തിനുള്ള ഫണ്ടിൽ 2500 കോടി രൂപ വെട്ടിക്കുറച്ചത് പിണറായി സർക്കാരാണ്. മാലിന്യ നിര്‍മാർജനത്തിൽ അഴിമതി നടത്തിയ ഭരണമാണ് കഴിഞ്ഞ 25 വര്‍ഷമായി കോർപറേഷനിലുള്ളത്. കോർപറേഷനിലെ ഇടതുപക്ഷ ഭരണത്തിന് സ്വന്തം എന്ന് അവകാശപ്പെടാൻ 30 വർഷമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണ ഗാനവും ടീഷർട്ടും അദ്ദേഹം പ്രകാശനം ചെയ്തു.
മുൻ മന്ത്രി വി.എസ്. ശിവകുമാർ അധ്യക്ഷനായിരുന്നു.
യുഡിഎഫ് പി.സി. വിഷ്ണുനാഥ് എംഎൽഎ, നേതാക്കളായ കെ.സി.
രാജൻ, പി. രാജേന്ദ്രപ്രസാദ്, ഷിബു ബേബി ജോൺ, ജി.
ദേവരാജൻ, എ.എ. അസീസ്, സുൽഫിക്കർ സലാം, മുഹമ്മദ് ഷാ, ബിന്ദു കൃഷ്ണ, എ.കെ.
ഹഫീസ്, സൂരജ് രവി തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

