വെള്ളരിക്കുണ്ട് ∙ യുഡിഎഫ് ബളാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വാഹനജാഥയ്ക്ക് തുടക്കമായി. എടത്തോട് നിന്ന് ആരംഭിച്ച ജാഥ ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.പി.ജോസഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ഡിസിസി.
ജനറൽ സെക്രട്ടറി ഹരീഷ് പി.നായർ. കെഎസ്യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.
കനകപ്പള്ളി, അരിങ്കല്ല്, അത്തിക്കടവ്, ബളാൽ ടൗൺ, മരുതുംകുളം, ചെമ്പൻചേരി, ആനമഞ്ഞൾ, പാത്തിക്കര, കാറളം എന്നിവിടങ്ങളിലെ യോഗങ്ങൾക്ക് ശേഷം വെള്ളരിക്കുണ്ടിൽ സമാപിച്ചു.
ഇന്നു രാവിലെ 10 ന് മുട്ടോങ്കടവിൽ നിന്ന് ആരംഭിക്കുന്ന ജാഥ ചെരുമ്പക്കോട്, കൂളിമട, കടവത്തുമുണ്ട, തേങ്കയം, മഞ്ചുച്ചാൽ, അശോകചാൽ, മൈക്കയം, കൊന്നക്കാട്, വള്ളിക്കടവ്, കാര്യോട്ട് ചാൽ, ചുള്ളി, പാടി, പുല്ലൊടി, ദർഗാസ്, പുഞ്ച എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മാലോത്ത് സമാപിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

